അറിയുന്നു നാമിന്നു നമ്മളെ തന്നെയും
അറിയാൻ ശ്രമിക്കുന്നു ചുറ്റുപാടും
കാണാൻ കഴിയുന്നു മാനുഷരെയെന്നാൽ
കാണുന്നല്ലോ നമ്മൾ ജീവികളും

നായകളെ ഊട്ടുന്നു പരിപാലകരാകുന്നു
നട്ടു നനക്കുന്നു വിത്തുകൾ പലതിന്ന്
പുഞ്ചിരിയോടെ നാം പ്രക്രതിയെ നോക്കുന്നു
ചിന്തിച്ചിടാനിന്നു സമയവുമേറെയാ

കാരുണ്യ വാഹകരാണല്ലോ നാമിന്നു
തേടുന്നു കാരുണ്യ മേഘലകൾ
കോപ്രായം പലവിധം കാട്ടിയിരുന്നോരല്ലോ
പരിഹാരം ചെയ്തു നാം ദേവാലയങ്ങളിൽ

മർത്ഥ്യന്റെ മനസ്സിന്നു പ്രാർത്ഥനാലയങ്ങളായ്
ചെയ്‌വതോയിന്നുനാം നന്മകൾ മാത്രമായ്
സമയക്കുറവെന്നു പരിതപിച്ചോർ നമ്മൾ
സമയമിന്നേറെയാണെ ന്തിനുമേതിനും

പെട്രോള് വേണ്ടിന്നു, പണമിടപാടില്ല
കോടതിമുറിയില്ല ബന്ധങ്ങളകലില്ല
മുതലാളികൾ തൊഴിലാളികൾ ഭയം പേറുന്നൊരുപോലെ
ജീവന്റെ വിലയിന്നിതാ ഒരേ ത്രാസിലാടുന്നു

ആതുരാലയങ്ങളോ ആഡംബരമാക്കിയോർ
സ്വവസതികളിൽ ശുശ്രൂഷിതരായ്‌ സുഖമായ്‌ കഴിയുന്നു

കാണണം നാമെന്നും ചുറ്റുവട്ടങ്ങളും
കാണണം ജീവജാലങ്ങളെയും
പുഞ്ചിരി വദനത്തിൻ ആവരണമാവേണം
ആർദ്രമാം ഹൃദയത്താൽ വർത്തിച്ചിടേണം “നാം”

By ivayana