രചന : സഫീലതെന്നൂർ✍

അന്തിമയങ്ങും നേരത്തിലായി
നിശാപ്പൂക്കൾ സുഗന്ധം പരത്തി
തൂവെള്ളയാൾ ഉണർന്നെഴുന്നേൽക്കുന്നു.
മൃദുല മനോഹരിയാം പൂവിനെ നോക്കി
മെല്ലെയായ് മൂളി പാട്ടുപാടുന്നു.
അരികിലായി എത്താൻ കൊതിച്ചുകൊണ്ട്
അകലത്തുനിന്നു പാറി വരുന്നു.
ചുറ്റിലായ് വട്ടമിട്ടു പാറി നടക്കുന്നു
കരിനിഴൽ പോലെ ഈ നിശാശലഭങ്ങൾ.
പിന്നെ ഈ പൂവിൽ വന്നിരിക്കുന്നു
മേനിതന്നഴക് കാർന്നെടുക്കുന്നു.
പതിയെയവിടന്ന് പറന്നകലുന്നു
പുതിയൊരു പൂവിനെ തേടിയെടുക്കുന്നു
മന്ത്ര സൂക്തങ്ങൾ ചൊല്ലിയടുക്കുന്നു
മിത്രമായി തീരുന്നു പിന്നവിടെ..
പിന്നെയും തേൻ നുകർന്നുകൊണ്ട് ഉന്മത്തനായി തളർന്നുറങ്ങുന്നു
നേരം പുലരിയാൽ പ്രഭ ചൊരിയുമ്പോൾ
വെണ്മയാം പൂക്കൾ തലചുറ്റി താഴെ വീഴുന്നു.
വെൺമയാൽ വിരിഞ്ഞ പൂക്കളെല്ലാം
ഒറ്റദിനം കൊണ്ട് താഴെ വീഴുന്നു.
ഒന്നുമറിയാതെ നിശാശലഭങ്ങളിന്നിതാ
അടുത്തരാവും പ്രതീക്ഷിച്ചു ശാന്തമായുറങ്ങുന്നു.

സഫീലതെന്നൂർ

By ivayana