എന്തിനായ് ഇനിയും തിരികെ വന്നു നീ പൈങ്കിളി പെണ്ണേ
ഈ കിളിക്കൂട്ടിലെ ബന്ധനം അത്രമേൽ ഇഷ്ടമായിരുന്നുവോ
പോയൊരു വൃശ്ചികമാസത്തിലാടി ഉലയും തേന്മാവിൽ കൊമ്പിലെ
പനംതത്ത കൂട്ടിൽനിന്നും വീണു പോയതാണുനീ
ഒരു മാത്രെ കൈകുമ്പിളാൽ കോരിയെടത്തു ഞാൻ
തൂവൽമുളക്കാത്ത മേനിയിൽ തഴുകീടവെ
വാവിട്ട് കരഞ്ഞ നിന്നെ മാറോടു ചേർത്തു
നിൻ അമ്മക്കിളിക്കായ് ചുറ്റിലും തിരഞ്ഞു
നിനക്കായ് കായ്കനികൾ തേടി പോയതാം അവളെ എങ്ങും കണ്ടതില്ല
പൈതലാം നിൻ കൊക്കുകൾ വിടരുന്നത് കാൺകെ
എൻഹൃദയം ചുരന്നു വാത്സല്യമോടെ
സ്നേഹാമൃതം നിനക്കായ് പകർന്നു നീ വളർന്നു
ആ കിളി കൊഞ്ചലിൽ എന്നും ഞാനുണർന്നു
ഇന്നലെയാ മദ്ധ്യാന വേളയിൽ ആകാശ പൊയ്കയിൽ
കണ്ണുകൾ നട്ട് വിഷാതം പടരും നിൻ മുഖപങ്കജം കണ്ടു നിൽക്കേ
മനസ്സിന്നക ക്കാമ്പിൽ ഉണർന്നോരു നോവിൽ
വിറയാർന്ന കൈകളാൽ കിളിക്കൂടിൻ വാതിൽഞാൻ തുറന്നു വെച്ചു
നിൻ കൂട്ടരോടൊത്ത് മാങ്കനികൾ കൊത്തി ഉല്ലസിച്ചും
ആകശ പൊയ്കയിൽ പറന്നു നടക്കണം
ഇനിയീ കിളിക്കൂടിൻ വാതിൽ അടക്കയില്ല
വിട്ടയക്കുന്നു നിന്നെ ഞാൻ പൈങ്കിളി പെണ്ണേ
സ്വച്ചമായി വാനിൻ പറന്നു നടക്കുക

By ivayana

Leave a Reply

Your email address will not be published. Required fields are marked *