രചന : ഷാജി ഗോപിനാഥ് ✍

അന്ന് ഉച്ചയ്ക്ക് അയൽക്കാരി സരസു പറഞ്ഞപ്പോഴാണ്. ഗോപാലന് കത്തിയത്. താനും ഒരു പൗരൻ ആണത്രേ. പുറംപോക്കിൽ കെട്ടി ഉയർത്തിയ ഒരു പ്ലാസ്റ്റിക് കൂടാരമാണ് ഗോപാലന്റെ സാമ്രാജ്യം. അതിൽ ഭാര്യയും രണ്ട്ചെറിയ മക്കളുമായി സസുഖം വാണരുളുന്നു. ഒരു വീട് കെട്ടിയുണ്ടാക്കണമെന്ന് വളരെ നാളായി ആഗ്രഹിക്കുന്നു. സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ അത് അസാധ്യം നിത്യവൃത്തിക്കു കഷ്ടിച്ച് കിട്ടുന്നതിൽ നിന്ന് ഭൂമി വാങ്ങൽ നടക്കില്ല അത് കഴിഞ്ഞു മതിയല്ലോ വീട് എന്ന സ്വപ്നം. സ്വപ്നം കാണാൻ മാത്രമേ കഴിയൂ. ഒരുവിധം അങ്ങിനെ ജീവിച്ചു പോകുമ്പോൾ ആണ്‌ ഈ പുതിയ അറിവ്. ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന മനുഷ്യൻ. അയാൾക്ക് ആനന്ദ ലബ്ദിക്ക് ഇനിയെന്ത് വേണം.

താനും മുനിസിപ്പാലിറ്റിയിലെ ഒരു പൗരൻ ആയതുകൊണ്ടും. വീടും സ്ഥലവും ഇല്ലാത്തതുകൊണ്ടും. സ്ഥലം വാങ്ങാനും വീടുവെയ്ക്കാനും തിരിച്ച് അടയ്ക്കേണ്ടത്ത ലോൺ നൽകുന്നു. ഇതിനെ ലൈഫ് മിഷൻ പദ്ധതി എന്ന് പറയുമത്രേ. താനും ഈ പദ്ധതിയുടെ ഒരു ഗുണഭോക്താവാണ് ആയതിനാൽ സർകാർ അനുവദിക്കുന്ന ഈ പൈസ വാങ്ങുവാൻ ഗോപാലനും അർഹതയുണ്ട്. ആനുകൂല്യങ്ങൾക്ക് താനുംഅർഹൻ ആണെന്നുള്ള വാർത്ത കേട്ട് ഗോപാലൻ കോൾമയിർ കൊണ്ടുപോയി. അതിരില്ലാത്ത ഗോപാലന്റെ സന്തോഷം കൊണ്ട് പ്ലാസ്റ്റിക് മേൽക്കൂര പൊളിച്ചു കൊണ്ട് ഗോപാലൻ ആകാശത്തോളം പൊങ്ങിപ്പോയി. അടുത്ത വാർത്ത കേട്ടതാണ് ശരിക്കും ഞെട്ടിയത്. സ്ഥലം വാങ്ങാൻ 6 ലക്ഷം രൂപ. വീട് വയ്ക്കാൻ 4 ലക്ഷം രൂപ. മൊത്തം 10 ലക്ഷം. തന്റെ ജീവിതത്തിൽ കൂട്ടിയാൽ കൂടാത്ത തുക. സർക്കാർ വക. ഇതുവരെയും ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല. കിട്ടുന്നത് റേഷൻ മാത്രം.


എങ്ങനെയോ കഷ്ടപ്പെട്ട് ഒരു അപേക്ഷഫോം സംഘടിപ്പിച്ചു. പൂരിപ്പിച്ചപ്പോൾ. ലൈഫ് മിഷന് യോഗ്യനാണെന്ന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണം പലതവണ വില്ലേജിൽ കയറി ഇറങ്ങിയപ്പോൾ വില്ലേജ് ഓഫീസർ കനിഞ്ഞു കിട്ടേണ്ടത് കിട്ടിയപ്പോൾ 500 ഇന്റെ നോട്ടുകൾ ഒരു നാലഞ്ചെണ്ണം ഓഫീസിനകത്ത് കൊടുക്കേണ്ടവർക്ക് കൊടുത്തപ്പോൾ അർഹതയ്ക്കുള്ളഅംഗീകാരം സർട്ടിഫിക്കറ്റ്ആയി കിട്ടി.ഇനി ഇതുകൊണ്ട് കൗൺസിലറെ കാണിക്കണം. കൗൺസിലറും കൂടെ ഒപ്പിട്ടാൽ മാത്രമേ കോർപ്പറേഷൻ അംഗീകരിക്കു കോർപ്പറേഷൻ അംഗീകരിച്ചാൽ സർക്കാരിനെ ബോധ്യപ്പെടുത്തും. സർക്കാർകണ്ടു ബോധ്യപ്പെട്ടാൽ ആനുകൂല്യം ലഭിക്കും


കിട്ടിയ പേപ്പറുമായി കൗൺസിലറെ കാണണം. അവിടെ ബോധ്യപ്പെടുത്തണം തിരുവുള്ളക്കേട് ഉണ്ടാകാതെ സൂക്ഷിക്കണം. ജനാധിപത്യത്തിൽ അവസാന വാക്കാണ് കൗൺസിലർ. താൻ പുറമ്പോക്കിലെ പ്ലാസ്റ്റിക് സാമ്രാജ്യത്തിലാണ് താമസമെന്ന്. നാട്ടുകാർക്ക് അറിയാമെങ്കിലും ജനപ്രതിനിധിക്ക് ഇതുവരെ അത് മനസ്സിലായിട്ടില്ല.വോട്ട് തേടി പല കൗൺസിലർമാരും തന്റെ പ്ലാസ്റ്റിക് സാമ്രാജ്യത്തിൽ പലതവണ കയറി ഇറങ്ങിയിരുന്നു അവർക്കൊന്നും ഇതുവരെയും മനസ്സിലാകാത്ത കാര്യം പുതിയ കൗൺസിലർക്കെങ്കിലും ബോധ്യപ്പെട്ടാൽതാൻ രക്ഷപ്പെട്ടു. സ്വന്തമായി വീട് ഉള്ളവന് രണ്ടാമതും ഒരു വീട് കൂടി അനുവദിച്ച കാര്യം പകൽ വെളിച്ചം പോലെ സത്യമാണ്. കിട്ടിയ വിവരം വെളിയിൽ പറയാൻ പാടില്ല. തനിക്ക് കിട്ടേണ്ടത് വാങ്ങുക എന്നത് ജനാധിപത്യ മര്യാദ.


അതിരാവിലെ കൗൺസില വീട്ടിൽ ചെന്ന് കണ്ടു. കൗൺസിലറുടെ ഭാവം മാറി. ഞാൻ ഓഫീസിൽ വരുമ്പോൾ അവിടെ തന്നാൽ മതി ആലോചിക്കാം എന്ന് കൗൺസിലറുടെ തിരു മൊഴി.കൂടെ ഒരു ഗെറ്റ് ഔട്ടും.തന്റെയും ഭാര്യയുടെയും വോട്ട് ചോദിക്കുവാനായി മേൽപ്പറഞ്ഞ കൗൺസിലർ 16 പ്രാവശ്യം തന്റെ മുന്നിൽ വന്ന കാര്യം ഓർമ്മയിൽ വന്നു. സഹിക്കുക തന്നെ.പ്രതികരണശേഷി തീരെ പാടില്ല. തന്റെ ഭാവി ഇപ്പോൾ ഇവന്റെ കയ്യിലാണ്.


ഇലക്ഷൻ സമയത്ത് വോട്ട് ചോദിച്ചു വന്ന സ്ഥാനാർത്ഥി അല്ല ഇപ്പോൾ. ഇപ്പോൾ കൗൺസിലർ ആണ്. ജയിച്ചു കഴിഞ്ഞപ്പോൾ പ്രധാനമന്ത്രിയുടെ പവർ മോസ്റ്റ് മോഡേൺ ജനാധിപത്യം കയ്യാളിയപ്പോൾ തനി രാഷ്ട്രീയക്കാരൻ.ജനാധിപത്യത്തിൽ അടിയുറച്ച് വിശ്വസിക്കുന്നതിനാൽ. സാധാരണക്കാർക്ക് ഇപ്പോൾ കക്ഷിയുടെ വീടിന്റെ ഏഴയിലത്ത് പ്രവേശനമില്ല. ഗേറ്റ് ഇല്ലാത്ത വീടിന് ഗേറ്റ് വന്നു. കൂട്ടിൽ പട്ടിയും വന്നു. ഇലക്ഷൻ കാലത്ത് ഒരു നേതാവ് പ്രസംഗിച്ചതിന്റെ നേരെ വിപരീതം. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി നേതാവ് അന്ന് പറഞ്ഞ വാക്കുകൾക്ക്‌ ഇപ്പോൾ മറുപടിയില്ല. എങ്കിലും ജനപ്രതിനിധി ആണ് ഇപ്പോൾ ജനാധിപത്യത്തിന്റെ ആൾരൂപം.
ആ രൂപത്തെ കണ്ടുവണങ്ങി കാര്യം പറയണമെങ്കിൽ അദ്ദേഹം നിയോഗിച്ച ആളിനെ ചെന്ന് കാണണം സെക്രട്ടറി എന്നോ ബിനാമി എന്നോ സഹായിയെന്നോ അദ്ദേഹത്തിന് ജനാധിപത്യത്തിൽ നാമം. ആ കനിവിന്റെ വാതിൽ തുറക്കണമെങ്കിൽ കടമ്പകൾ ഏറെ. വാക്യങ്ങളിലെ വാക്യത്തിൽ പ്രയോഗങ്ങളിൽ സാധാരണ ജനം ഇപ്പോഴും കഴുത. കസേര ചുറ്റി കളി.മത്സരത്തിൽ ജയിക്കാൻ. നെട്ടോട്ടമോടുന്ന ജനം കനിവിനായി കുനിഞ്ഞ് ശിരസുമായി കാത്ത് നില്‍ക്കുന്നു. ഇതാണ് ജനാധിപത്യം.


ആവശ്യക്കാരൻ ഔചിത്യത്തിനായി കാത്തു നിൽക്കുമ്പോൾ ഇദ്ദേഹം പ്രത്യക്ഷപ്പെടും ഇനി കാര്യങ്ങൾ അദ്ദേഹം തീരുമാനിക്കും. അടുത്ത ഇലക്ഷൻ വരെ അദ്ദേഹം വിശിഷ്ട വ്യക്തി. തിരുവാവായക് എതിർവയ ് ഇല്ല. അഞ്ചുവർഷം കഴിയുമ്പോൾ പദവി പുതുക്കുകയോ നഷ്ടപ്പെടുകയോ ചെയ്യാം. എന്നാലും നടപ്പുവർഷം ആളുടെ രോമത്തെതൊടാൻ പറ്റില്ല. ഇഷ്ടങ്ങളും നഷ്ടങ്ങളും ഒരു ഭരണകാലത്തിന്റെ സുവിശേഷങ്ങൾ.ആര് ചോദിക്കാൻ


അധികാരം തലയ്ക്കു പിടിക്കുമ്പോൾ പുറകിലോട്ട് ഒന്ന് തിരിഞ്ഞുനോക്കാൻ മടിക്കുന്ന ജനാധിപത്യത്തിന്റെ ഏറ്റവും ചെറിയ ഘടകത്തിന്റെ അധികാര സീമയിൽ വർണ്ണങ്ങൾ വിരിയിച്ച് പരിലസിക്കുന്ന നഗരത്തിന്റെ പുതിയ മാറ്റങ്ങളിൽ പുളകിതനായി മുന്നേറുന്ന വിജയ് കാഹളം അടുത്ത അഞ്ചുവർഷത്തേക്ക് അവനെ മത്തൻ ആക്കുമ്പോൾ.വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം കറിവേപ്പിലകൾ. ചവിട്ടി കയറിയ പടവുകളും കൂടെ നിന്ന് വരുടെ പ്രവർത്തന വീര്യവും ഇനി വേണ്ടാത്തതാകുന്നു.വെറും പട്ടികൾ അവർ.

എല്ലാം ഒറ്റ തവണ കൃഷി മാത്രം
ലിസ്റ്റ് വന്നു ആനുകൂല്യത്തിന് അർഹനായ ഗോപാലന്റെ പേര് മാത്രം കണ്ടില്ല റിപ്പോർട്ട്‌ പ്രകാരം രാജപ്പന്റെ വീട് വാസയോഗ്യം.അഴിമതിയുടെ കൈക്കൂലിയിൽ കുടുങ്ങി അർഹതപ്പെട്ടആനുകൂല്യം നഷ്ടപ്പെടുന്ന മനുഷ്യൻ ഒന്നു പ്രതികരിച്ചു പോയതിന്റെ പേരിൽ അർഹമായ ആനുകൂല്യം നഷ്ടമായ ഗോപാലന്റെ പേപ്പറിൽ കൊറി വീണുപേപ്പർ മടങ്ങി. ഗോപാലന്റെ സ്വപ്നങ്ങൾ മങ്ങി ഇതുപോലുള്ള ഗോപാലന്മാർ ജനാധിപത്യത്തിന്റെ അപരാധികൾ ആകുന്നു. ജനപ്രതിനിധികൾ വിശുദ്ധന്മാരും. അധികാരപരിധിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന ജനാധിപത്യത്തിന്റെ ഇരകൾ ഒന്നും രണ്ടുമല്ല കൈക്കൂലി കൊടുക്കുവാൻ നിവൃ ത്തിയില്ലാത്തവന് ആനുകൂല്യം നഷ്ടപ്പെടുന്ന ജനാധിപത്യം എത്ര സുന്ദരം.

ഷാജി ഗോപിനാഥ്

By ivayana