ശ്രീകുമാർ ഉണ്ണിത്താൻ✍

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് (ഐപിസിഎൻഎ) മാധ്യമ പുരസ്‌കാര നിശ കൊച്ചി ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ പ്രൗഢഗംഭീരമായി അരങ്ങേറി. അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരും കേരളത്തിലെ മാധ്യമ കുലപതികളും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംഗമിച്ച മാധ്യമ വിരുന്നിൽ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫനെ മന്ത്രി എം.പി രാജേഷ് പൊന്നാട നൽകി ആദരിച്ചു.
.
അമേരിക്കന്‍ മലയാളി സമൂഹത്തിലെ പ്രബലവും കെട്ടുറപ്പുള്ളതുമായ ഒരേയൊരു മാധ്യമ സംഘടനയാണ് ഐ.പി.സി.എന്‍.എ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. ഈ മഹാപ്രസ്ഥാനം കേരള മണ്ണിലെത്തി അവിടുത്തെ മാധ്യമ പ്രതിഭകളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുബോൾ അതിൽ പങ്കെടുക്കാൻ വേണ്ടി മാത്രം അമേരിക്കയിൽ നിന്നും കേരളത്തിൽ എത്തിയ ഡോ. ബാബു സ്റ്റീഫനെയും ആദരിക്കുകയായിരുന്നു. സെക്രട്ടറി ഡോ. കല ഷഹിയെയും ഈ അവസരത്തിൽ ഫലകം നൽകി ആദരിച്ചു.

അവാര്‍ഡുകളും ആദരങ്ങളും തീര്‍ച്ചയായും വലിയ പ്രചോദനവും പ്രോത്സാഹനവുമാണ്. അത് നമ്മുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം നമ്മുടെ സമൂഹത്തോടുള്ള കടപ്പാട് അല്ലെകിൽ ആ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റൻ നമുക്ക് കൂടുതൽ പ്രചോദനം നൽകുന്നു.

ഫൊക്കാനയെ പ്രധിനിതികരിച്ചു ജനറൽ സെക്രട്ടറി ഡോ. കല ഷഹി,തോമസ് തോമസ്, പോൾ കറുകപ്പള്ളിൽ , സജിമോൻ ആന്റണി, ഫിലിപ്പോസ് ഫിലിപ്പ്, ജെയ്‌ബു കുളങ്ങര , ജോർജ് പണിക്കർ , ദേവസി പാലാട്ടി, ഡോ. ജേക്കബ് ഈപ്പൻ , ഗീതാ ജോർജ് , ചാക്കോ കുര്യൻ തുടങ്ങി നിരവധി ഫൊക്കാന നേതാക്കൾ സന്നിഹിതരായിരുന്നു.

ഐപിസിഎൻഎ യുടെ പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, പ്രസിഡന്റ് ഇലെക്ട് സുനിൽ ട്രൈസ്റ്റാർ എന്നിവർ
ഉൾപ്പെടുന്ന അമേരിക്കൻ മാധ്യമ പ്രവത്തകർ ആണ് ഈ സ്വീകരണത്തിന് നേതൃത്വം നൽകിയത്.

By ivayana