രചന : ചെറുകൂർ ഗോപി✍

ശ്രാവണ സന്ധ്യതൻ —
ശീതാനുഭാനുവിൻ
പ്രഭപോലെ നിൽക്കും
ചന്ദ്രിക നീ ••••••••!
ഗുണഗൗരിയാമെൻ വിഭാതമേ —
നിന്റെ, മുടിത്തുമ്പിലെ
കൃഷ്ണ തുളസിയല്ലേ
പത്മമാലിനീ നിൻ തീർത്ഥമല്ലേ •••••••?
മാലേയമാം നിൻ മേനിയിലെന്നേ —
ശ്വാസിതമായ് നിർവാതമായിരുന്നു
നിന്നാൽ ഞാൻ അനശനനായിരുന്നു•••!
യതിഭംഗമേറിയ വരികളേ —
അലാഹത്തിലൂടെ
മന്വന്തരങ്ങളായ് അലയുന്നു
വ്യർത്ഥമായല്ലേ ••••••••?
ഏകവാക്യതമായെന്നിലെന്നോ —
പല്ലവിയായ് വന്നുണർത്തി
നിന്നാൽ ഞാൻ നിർവൃതിയേകി ••••••••!

By ivayana