രചന : അനിയൻ പുലികേർഴ്‌ ✍

സ്വരരാഗസുധകൾ മധുരശബ്ദത്തിൽ
പല പല ഭാഷയിൽ ആലപിച്ചു
മാലോകർക്കൊക്കെആനന്ദം നല്കിയ
മധുര ശബ്ദം നിലച്ചു പോയി
പാടിയ പാട്ടൊക്കെ ഭാവ പ്രകാശിതം
എന്നും കൊതിക്കുമാ ആലാപനം
ബാല്യത്തിൽ പാടി പഠിച്ചൊരാ സംഗതി
ശ്രുതി ശൂദ്ധ സംഗീതമായ് പെയ്തു
ആരും കൊതിക്കുന്ന സംഗീത ലാവണ്യം
അനുകരിച്ചീടുവാനേറെപ്പണി
ആ മോഹന സുന്ദര ആലാപനത്തിൽ
ലയിച്ചു ചേരാത്തവരാരുണ്ട്
പാടിയ ഭാഷയിലൊക്കെയാ കൈമുദ്ര
വ്യക്തമായ് തന്നെ പതിപ്പിച്ചല്ലോ
വിവിധ ഭാഷകളിൽ എത്രയോ വട്ടമായ്
ഒന്നാം ഗായിക ആയി മാറി
എതിർ ശബ്ദങ്ങളൊന്നും വന്നില്ലവിടെ
അംഗീകാരത്തൻ തിളക്കമായി
ദേശീയ പുരസ്കാരങ്ങളേറ തവണയായ
തൻ ശുദ്ധ കണ്ഠത്തിനു നല്കി
അംഗീകാരങ്ങൾ എത്ര കൊടുത്താലും
ആ ഗാനവീചിക്കു വിലയാകുമോ
പത്മ പുരസ്കാരവും നാദസപര്യക്കായ്
രാഷ്ട മാ കാലിൽ നമിച്ചു വല്ലോ
ഇല്ലയിശബ്ദം പുതുതായ് കേൾക്കുവാൻ
കഴിയില്ല സങ്കടം തന്നെയാണ്
എങ്കിലുമാനാദ വിചികളെന്നും ഓർത്തിടും
മരിക്കാതെ യാകാലത്തിനൊപ്പം..

അന്തരിച്ച വിശ്രുത ഗായിക വാണി ജയറാമിന് തിലോദകം ചാർത്തി
ആദരാഞ്ജലികൾ അർപ്പിക്കുന്നു.

അനിയൻ പുലികേർഴ്‌

By ivayana