ഭിക്ഷാംദേഹിയായ് ഏകയായ് നടക്കവേ
ഭിക്ഷയാചിച്ചുഞാൻ തെരുവോരങ്ങളിൽ
അക്ഷരമുകുളങ്ങൾ കോർത്തുഞാൻ പാടവേ
അക്ഷരമണിനാദം ഒഴുകുന്നു വാനിലും.

മായാത്ത സ്വപ്നങ്ങളും കണ്ടു ഈ..
മായികലോകത്തെ തിരത്തണഞ്ഞിടുമ്പോൾ

അക്ഷരമുറ്റത്തെ അത്തിമരചോട്ടിൽ
അന്തിമയക്കത്തിനായ് ചെന്നീടവേ

കൂട്ടിനായ് വന്നൊരാ ശുനകനും
കൂടേ കൂടണയാൻ വന്നൊരു തൂക്കണാം കുരുവികളും.

നമ്മളൊന്നാണെന്നോതിയ നേരത്തും
നമ്മളിൽ പരിഭവമില്ല പരാതിയില്ല എങ്ങുമേ ശൂന്യതമാത്രം.
ഉച്ചിയിലുദിച്ചൊരു സൂര്യനേനോക്കി
ഉച്ചത്തിലൊരു കോട്ടുവാഇട്ടനേരം.

ഇത്തിരി കാഞ്ഞവയറിന്റെകാളലും പേറി
ഒത്തിരി ദൂരേ നടന്നുഞാൻ ഏകയായ്.

By ivayana