ഉള്ളുരുക്കത്തിൽ
നോവുപെയ്യുമ്പോൾ
മൗനത്തിന്റെ
മൂടുപടമണിഞ്ഞിരുന്നവൾ

കരിയെഴുതാൻ
മറന്നുപോയമിഴികളിൽ
നേർത്തൊരു പുഴയൊഴുകി
കരിപ്പാത്രങ്ങൾക്കുമേൽ
വീണുരുകിതേച്ചുമിനുക്കി

പഴന്തുണികെട്ടഴിച്ചവൾ
അടിമയെപ്പോൽ
ചലിക്കുന്ന കുതിരയായി
കിതച്ചുനിന്നു

രാത്രിമഴ നനഞ്ഞുണർന്നു
പുകഞ്ഞുകത്തുന്ന
നെരിപ്പോടുമായവൾ
കലഹിച്ചിരുന്നു

അടുക്കളത്തോട്ടത്തിൽ
നട്ടുനനച്ചൊരുചീരയിൽ
ചിലന്തിവലകെട്ടിനിന്നവളെ
നോക്കി പരിതപിച്ചു

രാത്രിമഴ നനഞ്ഞിരിക്കെ
മൗനത്തിന്റെ കെട്ടുപൊട്ടിച്ചു
ഒറ്റക്കിരുന്നു ചിരിച്ചു
ഹൃദയവാതിൽ മലർക്കെ
തുറന്നിട്ടന്നാദ്യമായി

By ivayana