ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : ലത അതിയാരത്ത്✍

കൊലുസ്സിന്റെ നാദമായ്
കൊഞ്ചലായ് നീയെന്റെ
മാനസവീണയിൽ ശ്രുതി
ചേർത്തുവച്ചു.
പൊട്ടാത്ത തന്ത്രിയിൽ
രാഗമായ് താളമായ്
തീരത്ത് മുത്തുകൾ
ചേർത്തുവച്ചു.
സന്ധ്യാംബരത്തിന്റെ
കുങ്കുമ രേണുക്കൾ
വാർനെറ്റിയിൽ കുറി
വരച്ചുവച്ചു.
പാതയോരത്തെ
ആലിലകൾ തിറകളുടെ
താളത്തിനൊപ്പം
ചുവടുവച്ചു
ഉത്സവവാദ്യനാദത്തിന്റെ
ലഹരിയിൽ
ദേശാടനപക്ഷി
പാട്ടുമൂളി
ഒഴുകിയിറങ്ങുന്ന
വെണ്ണിലാചോലയിൽ
നീരാടി രാപ്പെണ്ണ്
നൃത്തമാടി.

By ivayana