രചന : അനിയൻ പുലികേർഴ്‌ ✍

ഇനിയില്ല പുത്തൻ നിറചിരിയാൽ
എത്തുകില്ലല്ലോ മുന്നിലേക്കിനി
കത്തുംസൂര്യപ്രഭയോടെയെന്നും
നിറഞ്ഞുനിന്നല്ലോ അന്ത്യംവരെ
കൈവെച്ചമേഖലയേതുമാകട്ടെ
എല്ലാറ്റിലും കാണാമടയാളങ്ങൾ
ചിരിച്ചുംചിരിപ്പിച്ചുംകാണികൾക്ക്
ആസ്വാദനത്തിൻവിരുന്നു നല്കി
വേറിട്ടശൈലിയിൽവേദികളിൽ
ആർക്കുമാകാത്തതേറെചെയ്തു
അഭിനയചാതുര്യത്തികവുകൊണ്ട
തന്നിലേക്കാസ്വാദകരെയെത്തിച്ചു
ഓർമ്മകളിലെന്നുംതിളങ്ങീടുന്നൊരാ
എത്രകഥാപാത്രങ്ങളെണ്ണിടാമോ
ഏതുമികച്ചതെന്നൊന്നളക്കുവാൻ
കഴിവുളേളാരുണ്ടാകില്ല തീർച്ച
ഏറെസഹിച്ചോരാജീവിതയാത്രയിൽ
താങ്ങും തണലുമായ്നിന്നവരെ
ഹൃദയത്തിലെന്നുംകൊണ്ടുനടന്നു
കാരുണ്യത്തിന്റെയാകാവലുമായ്
നായകനാകാനേ റെ കഴിഞ്ഞില്ല
എങ്കിലും നായകനായി നയിച്ചു
നാടിന്റെജനകീയനായകനായതും
നാട്ടിന്നേറെ പുതു വെളിച്ചമേകി
വെള്ളി വെളിച്ചത്തിലേറെയുണ്ട്
ചിരിപ്പിച്ച പോലെ കരയിച്ചതും
ഓർമകളിലേറെനിറഞ്ഞുനില്ക്കും
കാലപ്പകർച്ചയിൽ പെട്ടിടാതെ
ഇനിയെത്ര കാലം കാത്തിരിക്കേണം
ഇതു പോലുളെളാരു നിറചിരിക്കായ്

അന്തരിച്ച പ്രമുഖ നടൻ ഇന്നസെന്റിന്
ആദരവോടെ അന്ത്യാഞ്ജലി

അനിയൻ പുലികേർഴ്‌

By ivayana