രചന : ഹരി കുട്ടപ്പൻ✍

മീനമാസത്തിലെ ചൂട് എല്ലാ കൊല്ലത്തേക്കാളും കൂടുതലാണല്ലോ എന്നാലോചിച്ച് അപ്പുതമ്പുരാൻ കണ്ണുകൾ തുറന്നു…
രാത്രിയിലെ ഉറക്കകുറവും പിന്നെ ചൂടും ശരീരമാകെ നനഞ്ഞൊട്ടി വല്ലാത്തൊരു ക്ഷിണം
മുകളിലെത്തെ നിലയിൽ പാതിരാത്രിയാവുമ്പോൾ നേരിയ കാറ്റ് കിട്ടേണ്ടതാണ് പക്ഷെ അത് ഇന്ന് ഉണ്ടായില്ല
പാതിരാത്രിയായിട്ടും ഉറക്കം വരാതെ കണ്ണുമടച്ചു കിടന്നുദൂരെയാത്ര കഴിഞ്ഞതിന്റെയാവാം വല്ലാത്തതൊരു ക്ഷീണം
കാര്യസ്ഥൻ കേശവനെയും കൂട്ടി കൊല്ലൻങ്കോട് നാടുവാഴി തമ്പുരാനെ മുഖം കാണിക്കാൻ പോയിരുന്നു രാവിലെ, അച്ഛൻ തമ്പുരാന്റെ കാലത്തേയുള്ള കീഴ് വഴക്കങ്ങളായിരുന്നു.


മൂന്നുമാസം കൂടുമ്പോൾ ചെല്ലുന്നത് നാടുവാഴി സംസാര പ്രിയനായതുകൊണ്ട് കുറച്ചു നേരം സംസാരിച്ചിരിക്കും.
രാത്രികാലങ്ങളിൽ വടക്കേ പാടത്ത് കാവലിന് ഒരാളെ വേണം തേങ്ങ ധാരാളം കളവു പോവുന്നുണ്ട് അതിനൊരു പരിഹാരമായി തിരിച്ചു വരുമ്പോൾ പാണൻ പാക്കരനെയും കണ്ട് സംസാരിച്ചു.
പാക്കരൻ വയസ്സായെങ്കിലും അത്യാവിശ്യം ഒടിവേലകൾ അറിയുന്ന ആളാണ് അതുകൊണ്ട് നാട്ടുകാർക്ക് ഒരു ഭയം ഉണ്ടാവും മാത്രമല്ല എല്ലാത്തിനും ഒരു കാവലുമാവും
പാക്കരനെ നാട്ടിൽ അറിയാത്തവർ ചുരുക്കമാണ് അച്ഛൻ തമ്പുരാന്റെ കാലം മുതൽ ഈ കാണുന്ന സമ്പത്തിന്റെയെല്ലാം കാവൽക്കാരനായിരുന്നു.


കുറെ നടന്നതിന്റെയാവാം ശരീരം വല്ലാത്തൊരു വേദനയും ക്ഷീണവുമുണ്ട് കട്ടിലിൽ തന്നെ ഒട്ടിച്ചേർന്നു കിടക്കുന്ന സുഭദ്രതമ്പുരാട്ടിയെ പതുക്കൊയൊന്നു തള്ളിനീക്കി.
കുറച്ച് നാളുകൾ പുറത്തായതിന്റെ ഒരു ആവേശമുണ്ടായിരുന്നു കുറച്ചു മുൻപ്വരെ ഇന്ന് ഞാനാ ആദ്യം ക്ഷീണിച്ചത് അങ്ങനെയല്ലായിരുന്നു പതിവ്, തള്ളി നീക്കിയിട്ടും ഒന്നു അറിയുന്നില്ല നല്ല ഉറക്കമാണ്.
അപ്പുതമ്പുരാൻ കട്ടിലിൽ നിന്ന് എണീറ്റു.
മുറിയിൽ നിലാവിന്റെ നുറുങ്ങു വെട്ടം ജനൽ പാളിയിലൂടെ ചുവരിൽ പതിച്ച് അതൊരു വിളക്ക് പോലെ തെളിഞ്ഞുനിന്നു.

നാഗതറയും നാഗദൈവങ്ങളും താഴെയുണ്ടെങ്കിലും മുകളിലെ നിലയായതുകൊണ്ട് ഞങ്ങൾ ജനലുകൾ തുറന്നിടാറുണ്ട് എന്നാൽ ഇന്ന് മറന്നിരിക്കുന്നു
പണ്ട് സർപശാപം കിട്ടിയ തറവാടാണെങ്കിലും നാഗങ്ങൾ അകത്ത് വരില്ല അതിന് എല്ലാ വർഷവും നഗപൂജയും വെള്ളി ചൊവ്വ ദിവസങ്ങളിൽ പാലും നൂറും വയ്യ്ക്കുന്നുമുണ്ട് ഇതുവരെ മുടക്കം വരുത്തിയിട്ടുമില്ല.


ജനൽപാളികളിൽ ഒന്നുമാത്രം പാതിതുറന്നിരിക്കുന്നു അതിലൂടെയാണ് നിലാവെട്ടം മുറിക്കകത്ത് വരുന്നത് രാത്രി ഒരു നേരം കഴിയുമ്പോൾ തണുപ്പ് കിട്ടേണ്ടതാണ് ഇതിപ്പോൾ അടഞ്ഞല്ലേ കിടക്കണത് എങ്ങിനെ കാറ്റ് വരാനാണ്
കിടക്കണതിന് മുൻപ് ഇതെല്ലാം നോക്കേണ്ടേ വമഭാഗത്തിനെ പ്രാകി കട്ടിലിൽ നിന്നു ഏണിറ്റ് ജനാലകൾ മലർക്കെ തുറന്നിട്ടു
ഉറക്കം കിട്ടാത്തതുകൊണ്ട് കുറച്ചു നേരം മുറിക്കുള്ളിൽ ഇരിന്നു.
ചുവരിലെ ഘടികാരത്തിൽ നേരം പന്ത്രണ്ട് കഴിഞ്ഞ് നാല്പതു മിനിട്ടായിരിക്കുന്നു.
ചുറ്റിലും ചീവീടുകൾ കരയുന്ന ശബ്ദം ചെറിയ പ്രാണികളുടെ ശബ്ദം പോലും ഭയം ഉളവാക്കുന്നു.


നിശബ്ദതയിലെ ശബ്ദകോലാഹലങ്ങൾ രൂപങ്ങളില്ലാത്ത നിഴലികളുടെ ആരവങ്ങൾ ചിലപ്പോൾ അട്ടഹാസം തനിക്ക് പിന്നിലാണെന്ന് തോന്നും ചിലപ്പോൾ ചെവിക്കു അടുത്തെന്ന് തോന്നും എന്നാൽ എവിടെയുമില്ല നിശബ്ദതയുടെ മൗനത്തിൽ എന്തെല്ലാമോ പറയാൻ വെമ്പൽ കൊള്ളുന്ന ആരെക്കയോ നമുക്ക് ചുറ്റും വട്ടം കറങ്ങുന്നുണ്ടോ എന്ന സംശയം.


ദൂരെ കുറുക്കന്റെ കൂട്ടത്തോടെയുള്ള നിലവിളി കേൾക്കാം ചുറ്റുമുള്ള മരച്ചില്ലകിൽ നരിചീറുകളുടെയും വവ്വാലുകളുടെയും ശീൽക്കാരങ്ങൾ കേൾക്കാം
ഇരുട്ടിന്റെ മറവിൽ ആഗ്രഹസാഫല്യം തേടി ജീവിച്ച് കൊതി തീരാത്ത നിഴലുകൾ അതിന്റെ വിങ്ങലുകൾ നിറഞ്ഞ മൂകത ഇരുട്ടിന് അതിന്റെ ഭീകര നിലനിർത്തുന്നു.
ഓരോ ഇരുട്ടിന്റെ മറവിലും എന്തെല്ലാമാണ് നടക്കുന്നത്
ഘടികാരത്തിൽ നിന്നു കണ്ണുകൾ തൊട്ടടുത്ത് തൂക്കിയിട്ടിരിക്കുന്ന മാതൃഭൂമി കലണ്ടറിലേക്ക് പതിച്ചു.


ഇന്ന് 1968 മാർച്ച്‌ 23 ….

അച്ഛൻ തമ്പുരാന്റെ കാലത്ത് തുടങ്ങയതാണത്രേ ഈ കലണ്ടർ Since 1923.
മീനമാസചൂട് രാത്രിയുറക്കം കുറവായിരിക്കും ശരീരക്ഷീണവും ഉണ്ടാക്കും അപ്പുതമ്പുരാൻ മുറിക്കു പുറത്തുവന്നു മട്ടുപാവിലിരുന്നു.
രാത്രിയുടെ യാമങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു ഇരുട്ടിന്റെ പ്രഭാവം ചുറ്റുലും മൂടികെട്ടിയപോലെ ഇരുണ്ടു നിൽക്കുന്നു.


ചന്ദ്രവെട്ടം മറച്ചുകൊണ്ട് മരത്തിന്റെ ചില്ലകൾ മാട്ടുപാവിനു മേൽ പന്തലിച്ചു നിന്നു.
മരത്തിന്റെ നിഴലുകൾക്കിടയിലെ ചന്ദ്രവെട്ടം ഊർനിറങ്ങി നിലത്ത് ചെറിയ ചെറിയ ചന്ദ്രന്മാരെ തീർത്തിരിക്കുന്നു കാറ്റിന്റെ ഇളക്കം അനുസരിച്ച് നിലത്തെ ചന്ദ്രൻമാർ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുകയും തിളങ്ങുകയും ചെയ്യുന്നു.
ഇരുട്ടിന്റെ ഭീകരതയെ ഭേദിച്ചുകൊണ്ട് അപ്പുതമ്പുരാന്റെ ചിന്തകൾ ദൂരേക്ക് പാഞ്ഞു കൊണ്ടിരുന്നു.


മട്ടുപാവിലിരുന്ന് നോക്കത്താ ദൂരത്തേക്ക് നീണ്ടു കിടക്കുന്ന തന്റെ കൃഷിയിടത്തിലേക്ക് നോക്കിയിരുന്നു ഇരുട്ടിന്റെ മറവിലും തന്റെ പാടത്തിന്റെ നിഴൽ ദൂരെ കാണാം
എത്രയെത്ര കാൽപാദങ്ങൾ പതിഞ്ഞ നിലമാണ് കാറ്റും വെയിലും വെള്ളപ്പൊക്കവും മഴയും മറികടന്ന് സമ്പാദ്യത്തിന്റെ ഏക ആശ്രയമായി നിൽക്കുന്നു ദാരിദ്ര്യം അറിഞ്ഞിട്ടില്ല ഒരു കാലത്തും നൂറുമേനി വിളയുന്ന മണ്ണ്.
പരമ്പരാഗതമായി കൈമാറി വന്ന തന്റെ ഭൂസ്വത്തിന്റെ ആധായവും തെങ്ങിൻ തോട്ടത്തിൽ നിന്നും ലഭിക്കുന്ന വരുമാനവും കൂടെയാവുമ്പോൾ കുഴപ്പമില്ലതെ ജീവിതം മുന്നോട്ട് പോവുന്നു.


ചുറ്റുമുള്ള തേക്കിൻ തൊട്ടവും അതിനെ ചുറ്റിപറ്റിയുള്ള വാഴകൃഷിയും ഇല്ലത്തിനു ചുറ്റും ഒരു കാടിന്റെ അന്തരീക്ഷം തീർക്കുന്നു മാത്രമല്ല തേക്കിൻ തോട്ടത്തിനു അപ്പുറം വലിയൊരു കാടാണ്.
നോക്കാത്ത ദൂരമുള്ള തന്റെ കൃഷിസ്ഥലം ചെന്ന് അവസാനിക്കുന്നത് പുഴയുടെ തീരത്താണ്
അവൾ “കാനനസുന്ദരി ” കാട്ടിന്റെ നടുവിലൂടെയും വൻ മരങ്ങൾക്കിടയിലൂടെയുമാണ് അവൾ ഒഴുകുന്നത്.


അതിമനോഹരിയാണവൾ മരങ്ങളെ ചുറ്റി ഒരു ചേല കണക്കെ വരിഞ്ഞുകൊണ്ട് കാടിനെ വലം വയ്ക്കുന്നു
പകലിൽ അവളുടെ വശ്യമായ സൗന്ദര്യം തുളുമ്പി യൗവനം നിലനിർത്തുമ്പോൾ ഇരുട്ടിൽ അവൾ നിഗൂഢതയുടെ ഒരു പറുദീസയായി മാറുന്നു.
രാത്രിയിൽ അവളുടെ മാറിൽ ജീവനുള്ളതും ഇല്ലാത്തതുമായ നിരവധി സത്വങ്ങളുടെയൊരു വിഹാരാകേന്ദ്രമാണ് രാക്ഷസരൂപത്തിൽ ദ്രംഷ്ടകൾ പുറത്തു കാട്ടി മാടിവിളിക്കുന്നു അവളുടെ സൗന്ദര്യം ആരെയും അവളിലേക്ക് ആകൃഷ്ടയാക്കും.
അവളുടെ തീരങ്ങളിലെ കാട്ടിൽ ധാരാളം വന്യജീവികളുണ്ട് മാത്രമല്ല രൂപങ്ങളില്ലാ ആത്മാക്കളുടെ വിഹാരകേന്ദ്രവുകൂടിയാണ്.


പന്നിയും കാട്ടുപൂച്ചയും കുരങ്ങനും അണ്ണനും കുറുക്കനും ചെന്നായ്ക്കളും കീരിയും പാമ്പും മുയലും മയിലും എന്നുവേണ്ട തേളും പാഴുതാരയും വിഷം മുറ്റി നിൽക്കുന്ന ക്ഷുദ്രജീവികളും കാക്കയും കൊക്കും മൂങ്ങയും നത്തും വവ്വാലും അങ്ങനെ എല്ലാം മുണ്ട്
ആ ജീവവർഗ്ഗത്തിൽ മനുഷ്യരുമുണ്ട് കാട്ടിലെ നിയമം അനുസരിക്കാൻ മടിക്കാണിക്കുന്നവർ, രാത്രിസഞ്ചാരം നിഷേധിക്കപ്പെട്ട ഇവർ നിയമം ലംഘിക്കുമ്പോൾ വന്യമൃഗങ്ങളുടെയും ആത്മാക്കളുടെയും അക്രമത്തിന് ഇരിയാവാറുണ്ട്
അക്രമങ്ങളെയും പ്രകൃതി ക്ഷോഭങ്ങളെയും വിശ്വാസങ്ങളുമായി കൂട്ടിയിണക്കി ജീവിക്കുന്നു.
അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞു തള്ളിക്കളയുന്ന കുറെ ആചാരങ്ങളും അനുഷ്ടനങ്ങളും ഇവർക്കിടയിലുണ്ട്
ആ പ്രേമേയത്തെ ജീവനു തുല്യം കൊണ്ടുനടക്കുയും വിശ്വാസമാണ് ജീവിതം നയിക്കുന്നത് എന്നും കരുതുന്നവർ.


ഏതായായും വിശ്വാസം അതാണല്ലോ വലുത്.
ജനങ്ങൾക്കിടയിൽ ജീവിതം സൗക്യം നിലനിർത്താൻ വേണ്ടിയാണ് ആചാരനുഷ്ഠാനങ്ങൾ പാലിക്കുന്നത് എന്ന വിശ്വാസമാണ് അവരുടെ ജീവിതം.
പലരും അച്ഛൻ തമ്പുരാന്റെ കാലം തൊട്ട് ഇല്ലത്തെ പണിക്കാരാണ് പുറം പണിക്കും പാടത്തുമായി 30 ഓളം കുടുംബങ്ങൾ ഇല്ലത്തെ ചുറ്റിപറ്റി ജീവിക്കുന്നു.
എല്ലാവരും പുഴക്കരയിൽ വീട് വച്ച് താമസിക്കുന്നു അവരുടെ ആചാരങ്ങളും അനുഷ്ടനങ്ങളും വിശ്വാസങ്ങളും വ്യത്യാസങ്ങളാണ് അവരുടേതായ ഒരു ലോകമാണുള്ളത്


കാടുകളിൽ നിന്നും ലഭിക്കുന്ന ആധായങ്ങൾ അനുഭവിക്കുന്നവർ ചില കുടുംബങ്ങൾക്ക് താമസിക്കാൻ അച്ഛൻ തമ്പുരാൻ പുഴക്കരയിലെ കുറച്ചു സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട് ആ സ്ഥലങ്ങളിൽ കുറച്ചുപേർ കുടിൽ കെട്ടി താമസിക്കുന്നുമുണ്ട്.
അങ്ങനെ കുറച്ചു മനുഷ്യർ പാടത്തിനു അടുത്ത് താമസിക്കുന്നത് ആശ്വാസമാണ് കാരണം കൃഷി നശിപ്പിക്കാൻ വരുന്ന പന്നി പോലുള്ള മൃഗങ്ങൾ ഇവരുടെ സാന്നിധ്യകൊണ്ട് അങ്ങോട്ട് കടന്ന് വരില്ല ഒരു തരത്തിൽ ഒരു കാവലാണ്
കോരനും ചാത്തനും ആറുവും കിട്ടുവും പിന്നെ വേലുവും അവരുടെ മക്കളും മരുമക്കളുമാണ് താമസിക്കുന്നവർ


കാടിന്റെ ഭീകരതയിൽ നിന്നും രക്ഷപ്പെടാനും കുടുംബത്തിന്റെ സംതുലനാവസ്ഥ നിലനിർത്തുവാനും വിശ്വസിക്കുന്ന ചില ദൈവസങ്കൽപ്പങ്ങൾ അവർക്കുണ്ട് അതിൽ ആഭിചാരവും ബലിയും പൂജയുമൊക്കെ നടത്തുന്നു ചാത്തനും മാടനും കറുപ്പനും മൂപ്പനും തുടങ്ങുന്നവയാണ് അവരുടെ വിശ്വാസപ്രതിഷ്ഠകൾ.
പല ആകൃതിയിൽ കൊത്തിയെടുത്ത പ്രാകൃതരൂപങ്ങളാണവ പല്ലും നഖവും നീട്ടിവളർത്തിയ മനുഷ്യ രൂപങ്ങൾ കണ്ണും നാക്കും പിഴുതെടുക്കുന്ന പ്രാകൃത വേഷധാരികൾ പട്ടിയുടെയും പൂച്ചയുയും പശുവിന്റെയും രൂപങ്ങൾ വേറെയും
ഈ പ്രതിഷ്ഠകളെ ഏതെങ്കിലും മരത്തിന്റെ ചുവട്ടില്ല പ്രതിഷ്ടിക്കുന്നു ആ മരങ്ങൾ പ്രത്യേകം തിരഞ്ഞെടുത്തവയായിരിക്കും വേപ്പിന്റെയോ ആൽ മരത്തിന്റെയോ ചുവട്ടിലാവും പ്രതിഷ്ടിക്കുന്നു ആ രൂപത്തെ അവർ അവരുടെ ദൈവങ്ങളായി ആരാദിച്ചു വരുന്നു.
(തുടരും..)

ഹരി കുട്ടപ്പൻ

By ivayana