രചന : നരേൻ..✍

ആകാശം ചായം പൂശികിടക്കുന്ന നേരം…
കടൽ ശാന്തമാണ് കാറ്റും കോളുമില്ല തിരകൾക്ക് ഭ്രാന്ത് പിടിച്ചതുപോലുള്ള അലറിവന്ന് പേടിപ്പിക്കുന്നില്ലേ…
അയാൾ തിരകളുടെ മെല്ലെയുളള കുത്തിമറിയലുകളിലേക്ക് കണ്ണും നട്ടിരിപ്പാണ്…കടപുറത്തെ തിരക്കുകൾക്കിടയിൽ നിന്ന് വളരെ ദൂരെ കടലോട് ചേർന്ന വലിയപാറകൂട്ടങ്ങളുടെ മുകളൊലൊരിടത്താണ് അവരപ്പോൾ ഇരുന്നിരുന്നത്..അവൾ കടപ്പുറത്തെ കാഴ്ചകളിലാണെങ്കിലും അവളുടെ മനസ്സ് പ്രഷുബ്ദമായ കടലുപോലെ തിരയാർത്ത് കലങ്ങിമറിഞ്ഞിരുന്നു..
അവൾ കടപുറത്ത് പാറിനടക്കണ യുവാക്കളേയും യുവതികളേയും മറന്ന് വീണ്ടും അയാളുടെ മുഖത്തേക്ക് നോക്കി അയാളുടെ ഉള്ളിലെ കടലിൻറെ അലർച്ച അവൾക്കടുത്ത് കേൾക്കാമായിരുന്നു
ദേവേട്ടൻ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ എന്താണ് കാരണം…
അതും ഈ കഴിഞ്ഞ അഞ്ചുവർഷത്തിന് ശേഷം….
അവളുടെ മൌനം മുറിഞ്ഞ് അവളിൽ നിന്ന് വന്ന വാക്കുകൾക്കുള്ളിൽ അടിപതറിപോയിരുന്നു അയാൾ..
കടൽ തിരകളിൽ നിന്ന് കണ്ണുകൾ പിൻവലിച്ച് അവളിലേക്ക് നോക്കി
അവളുടെ മിഴികൾ നിറഞ്ഞിട്ടുണ്ടായിരുന്നു..
അയാൾക്കവളോട് വല്ലാത്ത അനുകമ്പതോന്നീ
ഉള്ളിൽ നിറഞ്ഞ വേദനകൾ മറന്ന് അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.
ആ തണുത്ത ചിരി അവളുടെ ഹൃദയത്തിൽ മുറിവുണ്ടാക്കി അതവളെ വല്ലാത്ത വേദനയും ഉണ്ടാക്കി….
നമുക്ക് പോവാം നേരം കുറെയായി നിനക്ക് വീടെത്തണ്ടേ..
അയാളതും പറഞ്ഞ് അവൾക്ക് നേരെ കൈ നീട്ടി
അവളതിൽ പിടിച്ച് മെല്ലെ എണീച്ചു പിന്നെ അയാളെ ചേർന്നു നടന്നു..
ടൌണിലെത്തി അയാളവളെ ബസ്സിൽ കയറ്റിവിട്ടു….
ബസിൽ നിന്ന് തനിക്ക് നേരെ നോക്കുന്നതും അവളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞിരിക്കുന്നതും അയാൾ കണ്ടു
ആ കണ്ണീര് മുഴുവൻ അയാൾ ഹൃദയത്തിലേക്കാവാഹിച്ചെടൂത്ത് വീണ്ടും ബീച്ചിലേക്ക് നടന്ന് അവരിരുന്നിടത്ത് തന്നെ ചെന്നിരുന്നൂ….
ഒരിക്കലെങ്കിലും
എല്ലാം അവളോട് തുറന്ന്പറയാമായിരുന്നെന്ന് അയാൾക്ക് തോന്നീ…
പക്ഷെ ഒന്നും അറിയാതെ അവൾ തിരിച്ച് വീട്ടിലെത്തട്ടേ..
അടുത്ത കണ്ടുമുട്ടലിന് വേണ്ടി അവൾ കാത്തിരിക്കട്ടേ….
ആ കാത്തിരിപ്പ് നീളുമ്പോൾ പതിയെ അവൾ എല്ലാംമറക്കും
പിന്നെ തന്നെയും…..
അയാൾ മെല്ലെയെണീച്ച് മെഡിക്കൽ കോളേജിലേക്കുള്ളബസ്സ് പിടിക്കാനായി ബസ്സ്റ്റാൻറിലേക്ക് നടന്നു..
ബസ്കിട്ടി കോളേജിന്മുന്നിൽ ഇറങ്ങുമ്പോൾ മുന്നിൽ തന്നെ ഭാര്യയും ഭാര്യസഹോദരനും നിന്നിരുന്നൂ…
അവളൊന്നും ചോദിച്ചില്ല അവളറിയാതെ തുടങ്ങിയ ബന്ധം അവളറിഞ്ഞ് കൊണ്ട് അവസാനിപ്പിച്ച് വരികയാണ്..
അവൾ തന്നെയാണ് പറഞ്ഞത് ഇന്ദുവിനെപോയി കാണാനും സംസാരിക്കാനും വളെ ചതിച്ചു എന്നൊരു ശാപം അവളിൽ നിന്നുണ്ടാവരുതെന്നും പറഞ്ഞത്……
നാളെ കീമൊക്ക് കയറണം ഡോക്ടറെ കണ്ടതിന്ശേഷമാണ് ഇന്ദുവിനെ കാണാൻപോയത്…
ഏട്ടന് വിഷമംണ്ടോ….
സത്യത്തിൽ എന്നെക്കാൾ ചേർച്ച ഏട്ടന് അവളാണ്..
പക്ഷെ…..
അയാൾ ബഡ്ഡിൽ കിടക്കുമ്പോൾ ഭാര്യമുഖത്തേക്ക് നോക്കി കൊണ്ട് മന്ത്രിക്കുംപോലെ പറഞ്ഞു.
അയാളൊന്നുംപറഞ്ഞില്ല
ഇനി എത്രനാൾ..
നാളെ കീമൊക്ക് കയറുമ്പോൾ മനസ്സ് ക്ലീനാക്കണം
അയാൾ മെല്ലെമിഴിയടച്ചു.
കൈതണ്ടയിൽ ചുടുകണ്ണീര് വീഴണ പൊള്ളുന്ന ചൂടയാളറിഞ്ഞു..
ആരെ ചതിച്ചതിനാണ് തനിക്ക് ഇങ്ങനെ ഒരവസ്ഥ അനുഭവിക്കേണ്ടിവന്നത്
ഭാര്യയേയോ അതോ കാമുകിയേയോ…
കീമൊ ചെയ്യാം പക്ഷേ…
ഡോക്ടറുടെ ഉറപ്പില്ലാത്ത വാക്കുകൾ അയാളുടെ ഉള്ളിലപ്പോഴും നിറഞ്ഞുകിടന്നു…..
ഇന്ദു ഇപ്പോൾ വീട്ടിലെത്തികാണും അവളേറെ ബസ്സിലിരുന്ന് കരഞ്ഞ് കാണും….
അയാൾ വേദനയോടെ ഓർത്തു.
കൈതണ്ടയിലപ്പോഴും പൊള്ളിച്ചുകൊണ്ട് കണ്ണീരുവീഴുന്നുണ്ടായിരുന്നൂ…

നരേൻ..

By ivayana