രചന : പട്ടം ശ്രീദേവിനായർ✍

കണ്ണുകൾ അടച്ചു ഞാൻ കിടന്നുപുലരാൻ ഇനിയും സമയം ബാക്കി. എത്രശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്ത രാത്രി.
ഇനിയും ഒരു പകലിനു വേണ്ടി ഞാൻ കണ്ണുതുറക്കണമല്ലോ? ഒട്ടേറെ ചോദ്യവും ഉത്തരവും രാത്രിയിലെ ഈ സമയങ്ങ ളിൽതന്നെ ഞാൻസ്വയം ചോദിച്ചു കഴിഞ്ഞതും ഉത്തരം കിട്ടിയതുമാണല്ലോ !
എന്നാൽ അന്യരുടെ ചോദ്യങ്ങളേക്കാൾ ഞാൻ ഇപ്പോൾ ഭയപ്പെടുന്നത്.. ഉത്തരയുടെ ചോദ്യത്തെയാണ് !
എപ്പോഴാണോ അറിയില്ല ഞാൻ അല്പം കണ്ണടച്ചുപോയി. വെന്റിലേറ്റർ വഴിസൂര്യ ഭഗവാൻ എന്നെ കാണാൻ വീണ്ടും വന്നുവോ?
ചാരിയവാതിൽ മെല്ലെ തുറന്ന് ഉത്തര വരുന്നതറിഞ്ഞു പുതപ്പുവലിച്ചുമൂടി തലമറച്ചു കിടന്നു..
അമ്മൂ…. എടീ ചിമ്മി… അവൾ രാവിലെ മൂഡ് ഔട്ട്‌.. മനസ്സിലായി..
എന്താടി ചമ്മിപ്പോയത് അറിയാത്തപോലെ.
നീ…….??
ഞാൻ കണ്ണടച്ച് അനങ്ങാ.തെകിടക്കുംപോഴും
അറിയാമായിരുന്നു.. ഉടനെ തലവഴിവീഴുന്ന തണുത്ത വെള്ളം. കണ്ണിറുക്കി കിടന്നു.
എന്നാൽ. …
അടുത്തിരിക്കുന്നസ്നേഹ തണുപ്പ്.. അവൾ തന്നോട് ചേർന്നിരുന്നു.. നെറ്റിയിൽ തലോടി.
അവൾ പോയല്ലേ? അമ്മൂ.. നിന്റെ മനസ്സും കൊണ്ട്….??
നിന്റെ മനസ്സാക്ഷി സൂക്ഷി പ്പുകാരി !!!
ചാരു… !
അല്ലെങ്കിലും ഉള്ളത് മുഖത്തുനോക്കി പറയാൻ ഉത്തര… മിടുക്കിയാണ്. ചുമന്നു കലങ്ങിയ കണ്ണുകൾ പുറത്തുകാട്ടാതെ അവൾ. സൺഗ്ലാസ്
വച്ചു കണ്ണ്‌ മറച്ചിരുന്നു…
ഞാൻ കിടക്കയിൽ എണീറ്റിരുന്നു..
മാറിൽ ചേർത്ത് എന്റെ മുതുകിൽ തലോടുമ്പോൾ. അവൾ കണ്ണട മാറ്റി. തന്റെ കണ്ണിൽ നോക്കി…
തലേന്ന് അല്പവും ഉറങ്ങിരുന്നില്ല അവൾ… ഞാൻ അത് തിരിച്ചറിഞ്ഞു !
എത്രപറഞ്ഞാലും നീ കേൾക്കില്ല
ഞാൻ അത് എത്രവട്ടം നിന്നോട്
പറഞ്ഞതാണ് !
അവൻ… നിന്നെ മോഹിക്കുന്നില്ല !
നിന്റെ എഴുത്തിന്റെ വരികൾ. അവന്റെ
കാമുകമാനസത്തിന്റെ പ്രചോദനം മാത്രം.. !
കോളേജ് ക്യാമ്പസിലെ പെൺകൂട്ടത്തിനു മുന്നിലെ.. പ്രസംഗത്തിന് വേണ്ടിയാണെന്ന്….. . !
അവൾ എണീറ്റു.
മനസ്സു കൊണ്ടുപോയമനസ്സാക്ഷി സൂ ക്ഷിപ്പുകാരി യുടെ.. തന്റെ ആത്മ സഖി ചാരു വിന്റെ ഫോൺ ഇടതടവില്ലാതെ ശബ്ദിച്ചുകൊണ്ടേയിരുന്നു.
അടുത്തകള്ളം മെനയാൻ… അവൾക്കു വളരെവേഗം കഴിഞ്ഞേക്കാം
എന്നാൽ സമരസേനാനിയായ…അവന്റെ മനസ്സിനോ?
അല്പവും സംശയമില്ലാതെ മൊബൈൽ അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു ചാരു വിന്റെ
അസത്യങ്ങളുടെ ചിറകടിയൊച്ചകേൾക്കാൻ !!!!
ഉത്തര മൊബൈൽ എടുത്തു കീശയിൽ ഇട്ടു..
“””അപ്പോൾ അമ്മു….. ഞാൻ. ഇറങ്ങുന്നു. “”
Behappy…അമ്മൂ….
“”നിന്റെ കൈയിൽ പേന എടുക്കു””””!
അവൾഉത്തര,, .. മൂളിപ്പാട്ടുപാടി പടികളിറങ്ങിനടന്നു……….

പട്ടം ശ്രീദേവിനായർ

By ivayana