രചന : കൃഷ്ണമോഹൻ കെ പി ✍

അധികമാരും ചൊല്ലാത്ത കഥയുരച്ചീടാൻ
അമരവാണിവേണ്ടല്ലോ ധൈര്യമുണ്ടെങ്കിൽ
ഭരണവർഗ്ഗക്കെടുതിയുടെ ബാക്കിപത്രമായ്
മരണമങ്ങു പുല്കിയല്ലോ ഒരു യുവ കലിക
പരിതപിക്കാൻ, പലരുമങ്ങോട്ടവതരിച്ചീടും,
പരിഭവത്താൽ,മേടുതീർക്കും
പല തലത്തിൽ നാം
പുലരി തന്നുടെ മിഴികളൊന്നു കൺ തുറന്നപ്പോൾ
പുല കുളിയ്ക്കാൻ സമയമേകീ
പിതൃജനങ്ങൾക്ക്
പലവിധത്തിൽ പ്രതികരിയ്ക്കും നായകരുള്ള
പുതുമായാർന്നീ കേരളത്തിൻ നായ്ക്കളിന്നെവിടെ?
പുഷ്പമായി വിടരാനായ് കാത്തു നിന്നോരാ
പുതുഭിഷഗ്വര,യാത്രയായീ പതിതരല്ലേ നാം
പലതരമാം വീഴ്ചകൾ തൻ തറയിൽ സാമ്രാജ്യം
പടുത്തുവച്ചോർ ഒന്നു ചൊല്ലൂ
പരിഹൃതമാർഗ്ഗം
പോലീസിൻ്റെ വീഴ്ചയുമീ കേരളത്തിൻ്റെ
പോക്കിലുള്ള സ്വര ഭംഗം മുന്നിലെത്തിപ്പൂ
പത്തിരുന്നൂറൊറ്റപ്പെട്ട സംഭവങ്ങൾക്ക്
പറ്റുനോക്കി ന്യായവാദം ചെയ്തവർ മുന്നിൽ
പദ്ധതിയായ് വന്നു പെട്ട ഒറ്റയല്ലിതു കേൾ
പറ്റു മൂത്ത ഒരുവൻ്റെ കർമ്മവുമല്ല
പറ്റുമെങ്കിൽ പറയൂ ഈ നീതി ശാസ്ത്രത്തിൽ
പുത്തനൊരു സംഹിതയെ ചേർത്തു വയ്ക്കാമോ?
പുത്രിയാണവൾ കേരളത്തിൻ ഭാവിയായായിരുന്നൂ
പുത്ര ദു:ഖം സഹിക്കുമോ നിങ്ങളാരേലും?
പുത്രിയാണവളെൻ്റെയും ഈ മാത്രയിൽ ഞാനും
പുത്രീ, നിന്നുടെ വിയോഗത്തിൽ മാഴ്കി നില്ക്കുന്നൂ.🙏🏿🙏🏿🙏🏿


കൃഷ്ണമോഹൻ കെ പി

By ivayana