രചന : രഘുകല്ലറയ്ക്കൽ..✍

എഴുതാനക്ഷര മേറെ പ്രിയമോടെ മനസ്സിൽ
എരിയുന്നാശയം പെരുകുമക്ഷര പദങ്ങളാലെ
എഴുതുവാനേറെയുണ്ടെൻ മനസ്സിലെന്നാകിലും
എത്തുന്നില്ല ഒരിറ്റും,ആർദ്രമാം പദാവലികളൊന്നുമേ
തൂലികത്തുമ്പിലായ് ചിന്തകളസ്ഥമിച്ചുവോ,
തരളിതമോർമ്മയിലാർജ്ജമാം വീര്യമകന്നുവോ
ആവും വിധമെത്രയാലോചിച്ചെന്നാലുമൊന്നുമേ
ആവതില്ലെൻ മനമതിൽ തളിരിടാതകലുന്നു സന്തതം.
ആശയാൽ ആശയം ആഘോഷങ്ങളൊന്നായി
ആവർത്തനമാകാതെ കാത്തിരിക്കുന്നു മനതാരിൽ ശൂന്യത!
അതൃപ്തമല്ലാതക്ഷര ക്ഷീരപദത്തിൽ അലിഞ്ഞു
അക്ഷീണമേറെ ശ്രമിച്ചീടുകിലുമില്ല മനസ്സിൽ
ആശയമറ്റാശ്രയമറിയാതെ ആകുമോർത്താൽ
ആധിയാൽ മനം അസഹ്ഷ്ണുതയേറിടുന്നാകുലാൽ!
അരക്ഷിതത്വം, അക്രമങ്ങളേറുന്നിവിടെ നാട്ടിൽ
അറിയാമെഴുതാനുതകുന്നവസ്ഥയെ ചെറുക്കുമിവിടെ
അധികാര അന്ധതയാക്കിയടിച്ചമർത്തുന്നു
അവിരാമമിവിടെ അക്ഷരാർത്ഥത്തിൽ വിനാശമോടെ!

രഘുകല്ലറയ്ക്കൽ..

By ivayana