രചന : ബേബി മാത്യു അടിമാലി✍

തെരുവിലൂടല്പം നടക്കവേ ഞാൻ
വഴിയരുകിലായ് കണ്ടു ഒരു കൊച്ചു ബാലികയെ
ഏല്ലുന്തി കീറവസ്ത്രമുടുത്തവൾ
ശ്രുതിമധുരമാം ഗാനശകലങ്ങൾ പാടി
കൈകൾ നീട്ടുന്നു നാലണ തുട്ടിനായ്
കാതിനിമ്പമാം ആ സ്വരം കേൾക്കവേ
അവളെ നോക്കി ഞാൻ തരിച്ചങ്ങുനിന്നുപോയ്
ഇത്രസുഖദമാം ഗാനവീചികൾ
എത്രമധുരമായ് പാടുന്നു പെൺകൊടി
എത്രയോ മണിമുത്തുകൾ നാടിതിൽ
ആരോരുമറിയാതെ ഹോമിച്ചു തീരുന്നു
പശിയകറ്റുവാൻ പാടിയതാണവൾ ഹാ കഷ്ടം !
കുരുന്നു നിരാശ്രയരെത്രയോ
വീണുടയുന്നു നിഷ്പ്രഭമുത്തുകൾ
വീണ്ടുംഞാൻ നടക്കാൻ തുടങ്ങവേ
അലയടിക്കുന്നു ആപാട്ടു പിന്നിലായ്
അരവയറിനായി കേഴുമാ രോദനം
മിഴിനിറച്ചെന്റെകണ്ണിർകണങ്ങളാൽ

ബേബി മാത്യു അടിമാലി

By ivayana