രചന : ബീഗം✍

എത്ര ഇറങ്ങി പോക്കുകൾക്ക്
സാക്ഷ്യം വഹിച്ചിരിക്കുന്നു
ചിലപ്പോൾ മിനിറ്റുകളുടെ
അകമ്പടിയോടെ
ചെറുപുഞ്ചിരിയുമായി മടക്കം
ഹൃദയവാതിൽ താഴിട്ട് പൂട്ടി
വലിച്ചെറിഞ്ഞ താക്കോൽ
കണ്ടു പിടിക്കാൻ
മണിക്കൂറുകളുടെ
കാത്തിരുപ്പിന്
തയ്യാറെടുക്കുമ്പോൾ
പശ്ചാത്താപത്തിൽ
പൊതിഞ്ഞ താക്കോൽ
ഏൽപിക്കും
പച്ച മാംസത്തിൽ കുത്തിയ
കത്തി പോലും വിറങ്ങലിച്ചു
നിന്ന നിമിഷം
പരസ്പരം
വെട്ടിമരിച്ച വാക്കുകളുടെ
അന്ത്യശുശ്രൂഷ നടത്തിയുള്ള
ഇറങ്ങി പോക്കിൽ
വർഷങ്ങളെ കടമെടുക്കുമ്പോൾ
പുതു വാക്കുകളുടെ
മാധ്യരുവുമായി വീണ്ടും
കൂടിച്ചേരൽ
തിരിച്ചുവരവിന് ചാലിച്ച
നിറക്കൂട്ടിൽ
സ്നേഹവർണ്ണത്തിൻ്റെ ആധികൃമുള്ളതിനാലാണോ
ഇറങ്ങി പോകലുകൾക്ക്
എണ്ണം കൂടുന്നത്?

By ivayana