രചന : ബിന്ദു കമലൻ ✍

ആശിച്ചു ഞാനെൻ യേശുവേ
കാണാൻ ഗോകുൽത്ത തേടി വന്നിടുമ്പോൾ
നിൻ ചുടുരക്തം വീണു പതിച്ച
മണ്ണോ ചുമന്നു തപിച്ചു നിൽപ്പു.
കുരിശേന്തി മുറിവേറ്റ ചുമലുകളിൽ
പാരിലെ പാപത്തിന്നടയാളങ്ങൾ.
ആ പുണ്യഭൂമിയിലഞ്ജലിയോടെ
അർച്ചനയേകാം ഞാനശ്രുസൂനങ്ങളാൽ.
അതിരുകളില്ലാത്തൊരാകാശമേകി
കരുണക്കടലല തീർത്ത നാഥാ
ദീനദയാലൂ നിൻ സ്നേഹത്തിൻ ധാര
ഉലകിലിതെന്നും നിറഞ്ഞു തന്നെ.
കുന്നിറങ്ങാത്തൊരു കുരിശുമരമായ്
എന്നെ മറന്നു ഞാൻ.. നിന്നിടുമ്പോൾ…
ആരാധ്യനായവനെ… ആലംബമേകിടണെ…
യേശു മഹേശ്വരനെ…യെൻ…ജീവസ്പന്ദനമേ…

ബിന്ദു കമലൻ

By ivayana