രചന : ടി.എം. നവാസ് വളാഞ്ചേരി.✍

ഓരോ ജൻമദിനങ്ങളും ഓർമ്മപ്പെടുത്തലുകളാണ്. തിരിച്ചറിവിന്റെ പുതിയ പാഠങ്ങൾ നൽകിയെത്തുന്ന ജൻമദിനങ്ങൾ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാവണം. ഭൂതകാലത്തെ പിഴവുകളിൽ നിന്നും പാഠമുൾക്കൊണ്ട് പുതു ചരിതങ്ങൾ രചിക്കാൻ സർവ ശക്തനായ നാഥന്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ……

പിറന്നാളിനാശംസയേ കുന്ന നേരമിൽ .
ആശങ്കയാലെ തിരിഞ്ഞു നോക്കി.
നിലക്കാത്ത ക്ലോക്കിൻ മിടിപ്പത് നോക്കി ഞാൻ .
നിൽപായി വർഷങ്ങളെണ്ണിയെണ്ണി .
നിലക്കും ഹൃദയമിടിപ്പതിൻ വേദന .
ഭീതിയാലങ്ങ് ഞാനോർത്തു പോയി.
മരണത്തിൻ കാലൊച്ച പതിയെ വരുന്നത്.
കേട്ടതും ഞെട്ടിത്തരിച്ചു പോയി.
നെട്ടോട്ടമോടിയ ഭൂവിതിൽ ഞാനെന്ത്.
മിച്ചമായി വെച്ചതെന്നോർത്ത നേരം .
കാതിലായോതി നീ ഏകനാണെപ്പൊഴും .
കൂട്ടത് ആറടി മണ്ണു മാത്രം.
കൂട്ടായതുള്ളത് നീ ചെയ്ത കർമ്മവും.
പുണ്യവും സ്നേഹവും പുഞ്ചിരിയും.
സൃഷ്ടിപ്പിൻ വൈഭവം കാണിച്ച നാഥന്റെ .
ഓർമ്മകൾ മഴയായ് പെയ്തിറങ്ങി.
ഇന്നോളമെന്നെയൊരുക്കിയെൻ നാഥനീ
ഏറ്റവും മെച്ചമാൽ കൊച്ചു ഭൂവിൽ .
ഓർത്തു ഞാൻ കണ്ടുവോ കാണേണ്ട കാഴ്ചകൾ ?
ദാനമായ് കിട്ടിയ കണ്ണിനാലെ.
കേൾക്കേണ്ട വാർത്തകൾക്കായി കാതോർത്തു വോ ?
ദാനമായ് കിട്ടിയ കേൾവിയാലെ
മൽസരിച്ചോടുന്ന കാലിനാൽ എന്തൊക്കെ ?
പുണ്യങ്ങൾ ചെയ്തു വെന്നോർത്തു ഞാനെ
ഭംഗിയാൽ നൽകിയ കൈകളതുകൊണ്ട് .
കൈ താങ്ങായ് മാറാൻ കഴിഞ്ഞിരുന്നോ?
ചിന്തക്കായ് നൽകിയബുദ്ധിയതിനെ ഞാൻ
ചിന്തയാൽ ശോഭിതമാക്കിയോ ഞാൻ ?
അസ്വസ്ഥമാകും മനസ്സതിൻ വേദന .
മാറ്റിടാനായി തിരിഞ്ഞു നോക്കി.
വേദനയാലോർത്തു ഇല്ല കഴിയില്ല.
പിന്നോട്ടിനിയി തിരിഞ്ഞു പോക്ക് .
മുന്നോട്ട് പോയിടാം മുമ്പനായ് മാറിടാൻ .
നേരറിവിന്റെ കരുത്തി നാലെ .
കൈകൾ ഉയർത്തിടാം നാഥന്റെ മുന്നിലായ് .
നേർവഴി തെറ്റാതെ പോയിടാനായ് .

By ivayana