രചന : ഗഫൂർ കൊടിഞ്ഞി .✍

വിദ്യാഭ്യാസപരമായും സാംസ്കാരികമായും നാം ആർജിച്ച സകല മുന്നേറ്റങ്ങളേയും നിഷ്പ്രഭമാക്കുന്നതാണ് നമ്മുടെ മാലിന്യ സംസ്കാരം.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് അവശി ഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച്
ഇന്നും പലർക്കും ഒരു കാഴ്ച്ചപ്പാടുമില്ല. ഇത് നമ്മൾ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം തന്നേയാണ്.
പഞ്ചായത്തുകളും മറ്റ് അധികാരികളും ഇതിനെതിരെ ബോധവൽക്കരണം നടത്താറുണ്ട്. അതിനായി പല പദ്ധതിക ളും ഗവൺമെൻറ് തലത്തിൽ തന്നെ ആ സൂത്രണം ചെയ്യാറുമുണ്ട്.
എന്നാൽ പലപ്പോഴും അത്തരം നിർദ്ദേശ
ങ്ങളും ബോധവൽക്കരണങ്ങളുംനമ്മുടെ സമൂഹത്തിലേക്ക്‌ വേണ്ട വിധത്തിൽ ഇറ ങ്ങിച്ചെല്ലാറില്ല.
മാലിന്യ സംസ്കരണമെന്നാൽ
സ്വന്തം എച്ചിലുകൾ പൊറുക്കി പൊതുസ്ഥലത്തും അയൽ വാസികളുടേയും പറമ്പിലും ആളും
തരവും നോക്കി വലിച്ചെറിയലാണ് എന്ന നിലപാടാണ് പലരും സ്വീകരിച്ചിരിക്കുന്നത് എന്നർത്ഥം.
സ്വന്തം ബാധ്യതയെന്ന നിലക്ക് ഓരോ ത്തരും വ്യക്തിപരമായി ശ്രമിച്ചെങ്കിലേ ഇതിന് ഒരു അറുതിയുണ്ടാവൂ. അത്തരം
ശ്രമങ്ങൾക്ക് ഒരു പിന്തുണ എന്ന നിലക്ക്
എസ് എസ് എം എച്ച് തയ്യാലയിലെ 83 SS
LC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ നട ത്തുന്ന മാലിന്യ നിർമ്മാർജ്ജന പ്രവർത്ത നങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്
ഇതിൻ്റെ ഭാഗമായി നന്നമ്പ്ര ഒഴൂർ പഞ്ചായത്തുകളിലെ ലോവർ പ്രൈമറി വിദ്യാലയങ്ങളിലേക്ക് 150 വേസ്റ്റ് ബിന്നുകളാണ് ഇവർ
വിതരണം ചെയ്യുന്നത്. വിദ്യാർത്ഥികളിൽമാലിന്യങ്ങളെക്കുറിച്ച് അവബോധങ്ങൾ
വളർത്താൻ ഈ ഉദ്യമം ഉപകരിക്കും.ശൈശവത്തിൽ തന്നെ മാലിന്യ സംസ്കരണങ്ങളെക്കുറിച്ച് കുഞ്ഞുങ്ങളെ ബോധവൽക്കരിക്കുക എന്നത് ഒരു നിസാരകാര്യമല്ല. അതു കൊണ്ടു തന്നെ ഈ
പ്രവർത്തനത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല.

By ivayana