രചന : ചാക്കോ ഡി അന്തിക്കാട്✍

1
‘ചിറകുകൾ’
കവറിനപ്പുറ,മിപ്പുറം
കൊഴിയും ചിറകുകളില്ല.
ഉള്ളിൽ വാക്കുകളുടെ
ഗർഭപാത്രംനിറയെ
ഒരിക്കലും കൊഴിയാത്ത
ഭാവനയുടെ ചിറകുകൾ!
2
‘മരണസമയം’
മരണവുമായി
മുഖാമുഖം വരുമ്പോൾ
മതഗ്രന്ഥങ്ങൾ വായിച്ചു
വിലപിക്കുന്നതിലും ഭേദം
വിപ്ലവസാഹിത്യം വായിച്ചു
പുഞ്ചിരിച്ചു വിരമിക്കുന്നതാണ്!
3
‘വെള്ളിനക്ഷത്രങ്ങൾ’
പുസ്തകമെന്ന
ആകാശഗംഗയിലെ
വെള്ളിനക്ഷത്രങ്ങൾ
മൗനം വാചാലമാകും
വാക്കുകൾ…ബിംബങ്ങൾ
👀

By ivayana