രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍

തിരയുന്നിതായെൻ ആത്മപഥങ്ങളിൽ
അജ്ഞാതദിവ്യ മഹാകരങ്ങളെ
ഓരോരോരാവിലു,മോരോരോ വീട്ടിലും
മുജ്ജന്മഗേഹങ്ങളി,ലൂടവേ ഞാൻ
ഉള്ളതുവേവി,ച്ചിട്ടേവർക്കും നൽകെ നീ
തരാത്തെതെന്തേയീ,യെന്നെക്കാണാഞ്ഞോ?
പണ്ടേറെ,യെത്രയോ ഊട്ടിയനിൻകരം
അറിയാതെയായുന്നുവോ,വിളമ്പാൻ
ഞാനൊന്നു വിമ്മിക്കരഞ്ഞോട്ടെ,യീ വീട്ടിൽ
സുഹൃത്തുക്കൾക്കുംവിളമ്പിയതോർത്തൂ
എതോ നിയാമകനിയമം പോലവെ
വിളമ്പുന്നു പെൺകരം യുഗങ്ങളായ്
നല്ലവരാകാം കെട്ടവരു,മെങ്കിലും
വിളമ്പിയതൊക്കെയുമെനിക്കായി
ആരുമറിയാതെ പോണ, കരങ്ങളേ!
അമരകരങ്ങളേ! പ്രകൃതീ നീ
അന്നുനിന്നേയറിഞ്ഞില്ല,യീയൊരുവൻ
ഇന്നറിയുന്നില്ല,നീയൊരീ യെന്നേം !!

കലാകൃഷ്ണൻ പൂഞ്ഞാർ

By ivayana