രചന : ഷിബു കണിച്ചുകുളങ്ങര ✍

പുവിട്ട് പൂവിട്ട് പൂജീച്ചിടാം ഞാൻ
ഓമനക്കണ്ണാ ചാഞ്ചാടിവായോ
ഉണ്ണിവാനിറയെ വെണ്ണതരാം
ഞാൻ പൊന്നുണ്ണിക്കണ്ണാ ഓടിവായോ
തൈലം കൊണ്ടഭിഷേകം ചെയ്തീടാംഞാൻ
അമ്പാടിക്കണ്ണാ കളിയാടിവായോ
വാകതൻ സുഗന്ധവുമേറ്റീടാംഞാൻ
നന്ദകുമാരാ തുള്ളിയാടിവായോ
ചന്ദനം ഉടലാകെയും തേച്ചുതരാം ഞാൻ
ഗോകുലബാലാ നൃത്തമാടിവായോ
കിടാങ്ങളും ഗോക്കളും കൂടെ കളിപ്പാനുമുണ്ടെ
നന്ദകിശോരാ ഓടിവായോ
ലീലകളാടാൻ കന്യമാർ ഉണ്ടേ പ്രേമസ്വരൂപാ
ശൃംഗാരനടനമാടിവായോ
മധുവനമാകെതുമ്പിയുംതെന്നലും
കാത്തിരിപ്പുണ്ടെ ഗുരുവായൂർകണ്ണാ
ഓടിഓടിവായോ

ഷിബു കണിച്ചുകുളങ്ങര

By ivayana