രചന : ഫിലിപ്പ് കെ എ ✍

പ്രലോഭനം അല്ലെങ്കില്‍ വശീകരണം , എന്നത് മനുഷ്യരിൽ എന്നല്ല മൃഗങ്ങളിലും ഉള്ള പ്രക്രിയയാണ് . ആണും പെണ്ണും ഒരുപോലെ അതിന് വിധേയരാണ് . ഏതെങ്കിലും ഒരു വ്യക്തി വിചാരിച്ചാൽ അത് ഒഴിവാക്കാൻ പറ്റില്ല , കാരണം അതൊരു പ്രകൃതി നിശ്ചയമാണ് . നമ്മൾ ധരിക്കുന്ന വസ്ത്രം ഏറെ ഭംഗിയാക്കുന്നത് എതിർ ലിംഗത്തിൽ ഉള്ളയാളെ ഇഷ്ടപ്പെടുത്താൻ ആണ്. അങ്ങനെ അല്ല എന്ന് ഏറ്റവും കൂടുതൽ തർക്കിക്കുന്നത് സ്ത്രീകൾ ആയിരിക്കും, അത് സത്യവുമായി യാതൊരു ബന്ധവും ഇല്ല.

വയറിനു താഴെ പോക്കിൾകുഴി ഉൾപ്പെടെ കാണിച്ച് , പുറത്തിന്റെ ഭൂരിഭാഗം കാണിച്ച് , പരമാവധി മുലയുടെ ഭാഗങ്ങൾ പുറത്ത് വരുന്ന വിധം വസ്ത്രധാരണം എന്നത് എന്തിന് വേണ്ടി എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ , പുരുഷനെ ആകർഷിക്കാൻ എന്നതല്ലാതെ വേറെ ഒന്നുമില്ല. പുരുഷനും പരമാവധി ആകർഷിക്കാൻ പല വിധത്തിൽ ശ്രമിക്കുന്നുണ്ട് . നല്ല വസ്ത്രം, മീശ, താടി , ഷർട്ട് മലർത്തിയിട്ട് ചങ്കിലെ നിറഞ്ഞ രോമം പോലും ആകർഷണ വസ്തു ആക്കാറുണ്ട് .

ഇതിങ്ങനെ എക്കാലവും തുടർന്ന് പൊയ്ക്കൊണ്ടിരിക്കും . ഇതെല്ലാം സത്യമായിരിക്കെ ആരെങ്കിലും പെണ്ണ് ആകർഷിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് പറഞ്ഞാൽ അവനെ പഞ്ഞിക്കിടും . അതിന് കുറെ ആണുങ്ങളും കൂടെ കൂടും , അത് വേറെ സൂക്കേട് ആണ് . ഇത്രേ ഉള്ളൂ പറയാൻ , ഇനി ഇതിന്റെ പേരിൽ ഇങ്ങോട്ട് മെക്കിട്ട് കേറാൻ ആണ് ഭാവം എങ്കിൽ, രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഞാനും പോകുന്നുള്ളൂ 🙏🙏🤣🤣

ഫിലിപ്പ് കെ എ

By ivayana

Leave a Reply

Your email address will not be published. Required fields are marked *

Warning: Undefined variable $checkbox_text in /home/.sites/137/site9576960/web/wp-content/plugins/comments-subscribe-checkbox/front-end/add-checkbox-to-comments.php on line 25