ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് പ്രശസ്‌ത ഗായികയും കലാ- സംസ്‌കാരിക പ്രവർത്തകയുമായ മേരികുട്ടി മൈക്കൾ മത്സരിക്കുന്നു . ന്യൂ യോർക്കിൽ നിന്നുള്ള ഈ പ്രമുഖ വനിത ഫൊക്കാനയുടെ വിമെൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയിലും പ്രവർത്തിക്കുന്നു . 30 വർഷത്തിലേറെ ആതിര സേവനം ചെയ്തിരുന്ന മേരികുട്ടി ഫൊക്കാനയുടെ ന്യൂ യോർക്കിലെ കലാ- സംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ് . സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.

മികച്ച ഗായിക , നർത്തകി , എഴുത്തുകാരി, മത-സാംസ്‌കാരിക പ്രവർത്തക ,സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ഫൊക്കാനക്കാരുടെ അഭിമാനമായ മേരികുട്ടി മൈക്കൾ. ഫൊക്കാനയിൽ വനിതാ പ്രതിനിധി, റീജണൽ സെക്രട്ടറി തുടങ്ങി 87 മുതൽ ഫൊക്കാനയുടെ സന്തത സഹചാരിയാണ്. സ്ഥാനമാനങ്ങൾക്കു ഉപരി സംഘടനയെ സ്നേഹിക്കുന്ന മേരി ഫൊക്കയുടെ ഏത് പരിപാടികളിലും നിറസാനിദ്യമാണ്.

മലയാളീ സമൂഹത്തിലെ ഏറെ അറിയപ്പെടുന്ന മേരി KCANA, കേരളാ സമാജം എന്നീ സംഘടനകളിൽ നിറസാനിധ്യവും, കൾച്ചറൽ പ്രോഗ്രാമുകളുടെ കോർഡിനേറ്റർ ആയും പ്രവർത്തിക്കാറുമുണ്ട് .

സംഗീതത്തിനും നൃത്തത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയാണ് മേരി . കലാലയ ജീവിതത്തോടൊപ്പം അഞ്ചു വയസ്സ് മുതൽ നൃത്തവും, സംഗീതവും ജന്മ നാട്ടിൽ അഭ്യസിച്ചു. കൊച്ചിൻ കലാഭവനിൽ നിന്ന് സംഗീതവും, ബാംഗ്ളൂരിലുള്ള സൗപർണിക നൃത്ത വിദ്യാലയത്തിൽ നിന്ന് ഭാരത നാട്യവും അഭ്യസിച്ചിട്ടുണ്ട്. .മദ്രാസ് ഐക്യാലയം ക്രിസ്ത്യൻ മ്യൂസിക് ഇൻസ്റ്റിട്യൂട്ടിൽ നിന്നും ഗാനഭൂഷണം കരസ്തമാക്കിയിട്ടുണ്ട്.

സെന്റ് മേരീസ് സീറോ മലബാർ കാത്തോലിക് ലോങ്ങ് ഐലൻഡ് ചർച്ചിന്റെ കൊയർ കോർഡിനേറ്റർ ആൻഡ് മ്യൂസിക് ഡയറക്ടർ ആയി 25 വർഷമായി പ്രവർത്തിക്കുന്ന മേരി യുവ ജനങ്ങൾക്കും , കുട്ടികൾക്കും സംഗീത നൃത്ത പരിശീലനം നൽകി പ്രോത്സഹിപ്പിച്ചു വരുന്നു . St Bonifice church Elmont, Our Lady of Snow chuch Floral Park, Syro Malabar church West Hempstead, and Syro Malabar church Old Beth Page എന്നീ ചർച്ചുകളിലും കൊയർ കോർഡിനേറ്റർ ആൻഡ് മ്യൂസിക് ഡയറക്ടർ ആയും പ്രവർത്തിക്കുന്നു.

ബാംഗ്ലൂർ സെന്റ് മാർത്താസ് ഹോസ്പിറ്റലിൽ നിന്നും BSC നഴ്സിങ് കഴിഞ്ഞു, അമേരിക്കയിൽ എത്തിയ മേരിക്കുട്ടി ന്യൂ യോർക്കിലെ ബ്രുക്ലിൻ ഹോസ്പിറ്റലിലും, ലോങ്ങ് ഐലൻഡ് ജൂയിഷ് ഹോസ്പിറ്റലിലും ആയി 30 വർഷത്തിലേറെ ആതിര സേവനം ചെയ്തിരുന്നു.

ഏൽക്കുന്ന ജോലികൾ ആത്‌മാർത്ഥതയോടെ, അർപ്പണ ബോധത്തോടെ, ചെയ്തു വിജയിപ്പിക്കുകഎന്നത് മേരിയുടെ ശൈലിയാണ്. സമൂഹത്തിന്റെ ഉന്നമനത്തിനും, നന്മക്കും വേണ്ടി സേവനം ചെയ്യുകയും, യുവതലമുറയെ ഗാനത്തിലും ഡാൻസിലും പരിശീലിപ്പിച്ചു അവർക്കു ധാരാളം വേദികളിൽ പെർഫോം ചെയ്യാൻ അവസരം കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മേരി ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ കേരളത്തിൽ സ്വന്തമായും, വിവിധ സംഘടനകളോട് ഒത്തു ചേർന്നും, ഇടവക പള്ളിയുടെ ഭാഗമായും പ്രവർത്തിക്കുകയും, സഹായ ഹസ്തങ്ങൾ നൽകുകയും ചെയ്യുന്നു. മനുഷ്യർക്ക്‌ നന്മ ചെയ്യുന്നതിൽ അർത്ഥവും, സംതൃപ്തിയും കണ്ടെത്തുന്ന വ്യക്തിത്വമാണ് മേരിയുടെത്.

മാറ്റങ്ങൾ സംഘടനകളിൽ ആവിശ്യമാണ് . ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് തയാർ എടുക്കുബോൾ, മേരികുട്ടി മൈക്കളിന്റെ പ്രവർത്തന പരിചയവും കലാ സംസ്കരിക രംഗത്തുള്ള പരിചയവും ഫൊക്കാനക്ക് ഒരു മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ന്യൂ യോർക്കിൽ നീന്നും എല്ലാവരും ഒരേ സ്വരത്തിൽ മേരികുട്ടി മൈക്കളിന്റെ നോമിനേഷനെ പിൻന്താങ്ങുന്നു.

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, മേരികുട്ടി മൈക്കളിന്റെ കലാ സംസ്കരിക പാടവത്തിന് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ന്യൂ യോർക്ക് റീജിയനിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ മേരികുട്ടി മൈക്കളിന്റെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ, മേരി ഫിലിപ്പ് , മനോജ് മാത്യു , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി എന്നിവർ മേരികുട്ടി മൈക്കളിന് വിജയാശംസകൾ നേർന്നു.

By ivayana