നാഥാ നാഥാ നീയറിയുന്നൊരു
ഹൃദയം എനിക്കുള്ളതല്ലേ
കരുണ തൻ കനിവെനിക്കേകുക നീയേ
സ്വർഗ്ഗത്തിൻ വാതിൽ തുറക്കൂ

ദുഃഖജന്മത്തിൻ നിഴലുകളിൽ നീ
മെഴുതിരി വെട്ടം പകരൂ
അന്നമായ് ജീവനിൽ വായുവായ് വന്ന്
ആശ്വാസമേകുകെൻ ഈശോ

കണ്ണീർ തുടയ്ക്കും ഇടയപുത്രാ നീ
ജന്മജന്മാന്തര പുണ്യം
കാൽക്കൽ അഭയം കൈതൊഴാം നാഥാ
അശരണനാമെനിക്കാശാ

മനസ്സിലുദിക്കുന്ന താരകമായ് നീ
ശാന്തമായ് വന്നെന്നെ തഴുകി
നിൻ പാതയെന്നിൽ വെളിച്ചമായീടാൻ
ഹല്ലേലൂയ ഞാൻ പാടാം

സന്മനസ്സാണ് സമാധാനമാർഗ്ഗമെന്നുര ചെയ്തു
അരുളുകളാക്കി
പാപികൾ ക്രൂശിൽ തറച്ചിട്ട ദേവൻ
ഉയിരാൽ ഉയർത്തെഴുന്നേറ്റു

നിൻ കരസ്പർശം ഉള്ളറിഞ്ഞുലകിൽ
ആമോദഗീതമായ് പാടി
കാൽവരി തന്നിലെ ശാന്തനാം നാഥാ
കാലത്തിൻ ചൈതന്യവാസാ

നാഥാ നാഥാ യേശു നാഥാ
ഹൃദയവെളിച്ചം നീയേ
ആശ്രയലക്ഷ്യം നീ തന്നെയല്ലോ
അരികിൽ അണഞ്ഞിടു നാഥാ

ഹരികുമാർ കെ പി

By ivayana