രചന : അഡ്വ: അനുപ് കുറ്റൂർ✍️.
ആരോടെന്തുമഹങ്കാരത്താൽ
ആയസമേന്തിയാക്രമിച്ചവർ
ആവർത്തിച്ചോരധികാരത്താൽ
ആളിനു പുല്ലു വിലയെന്നായി.
ആതുരസേവനശാലയിലായി
ആവർത്തിച്ച കെടുകാര്യസ്ഥത
ആപത്തായതൊളിപ്പിക്കുന്നത്
ആരുമാരുമറിഞ്ഞില്ലെന്നതോ ?
ആനചന്തം പോലൊരു മന്ത്രി
ആതിപ്പിടിച്ചോടണ കാണാo
ആസ്വദിക്കാനങ്ങേക്കരയിൽ
ആടിക്കുഴയുന്നാരുടെചിലവിൽ ?
ആരെങ്കിലുമെതിരായാലോ
ആക്രമിച്ചവരെയൊതുക്കീടുന്നു
ആഘോഷിച്ചകറ്റുള്ളോരവർ
ആശ്രയമേകുമടിമകളേവരും?
ആരുഭരിച്ചാലുമങ്ങനെ തന്നെ
ആദ്യമാദ്യം നന്നായിയുദിക്കും
ആകർഷണമോപ്പിന്നെപ്പോകും
ആട്ടിപ്പായിക്കണമെന്നുംതോന്നും.
ആയിരമായിരം പാദങ്ങളുടെ
ആശിർവാദമേറ്റൊരു മണ്ണിൽ
ആദർശത്തിൻ ബലിപീഠത്തിൽ
ആളിയണഞ്ഞതുസ്വാതന്ത്ര്യത്തിന്.
ആരാധനയാൽ സ്മൃതിപീഠത്തിൽ
ആത്മാർഥതയാൽ പുഷ്പാഭിഷേകം
ആരുമേകും ബാഷ്പാഞ്ജലിയാൽ
ആദരവോടൊന്നു നമസ്ക്കരിക്കു.
ആനുകാലിക സംഭവകേളികൾ
ആമുഖമെഴുതുംവാർത്തയിലായി
ആപത്ക്കരമാം സത്യമതുള്ളിൽ
ആളുകളേവരുമെന്തിനുംഒരുങ്ങി.
ആളേക്കൊന്നും കാശുണ്ടാക്കാൻ
ആളും തരവും നോക്കാതരങ്ങിൽ
ആദരവേകുവതാർക്കെന്നറിയു
ആനയമുക്കിയാംധനവാന്മാർക്ക്.
ആഢ്യമാരുടെ ആലയങ്ങളിൽ
ആരുമെത്തും സുരപാനത്തിന്
ആരവമോടെ മദിരാക്ഷികളും
ആതിരരാവിലങ്ങറുമാദിക്കാം.
ആവർത്തിച്ചതു ചെയ്തന്നാലോ
ആലയാംഗന വിധവയുമാകും
ആണുങ്ങളില്ലാതംഗനകളായി
ആരും കേറി ആളാകാനുള്ളിടം.
ആവശ്യത്തിനു ധനമുണ്ടായാലോ
ആരേം കൂസാതുള്ള നിഷേധികൾ
ആരേമെതിരോടമർഷമടിക്കാൻ
ആനാദരവായതു പുലിവാലാകും.
ആനന്ദത്തോടണിയായണിയായി
ആരിലുമില്ലാത്മാർഥ സ്നേഹം
ആധിപത്യത്തിനാർത്തി മുഴുത്ത്
ആരോടിടഞ്ഞും തമ്മിൽ തല്ലായി.
ആരുടെമുന്നിൽക്യാമറവന്നാൽ
ആളുകളെല്ലാം അഭിനയമാകും
ആരുമിളിച്ചു ഉദാരത മൊഴിയും
ആളുകളതു കണ്ടുവാ പൊളിക്കും.
ആഭാസത്തരമതു എഫ്ബീലുണ്ടേ
ആട്ടക്കാരികളുടുതുണിയഴിച്ചത്
ആരാധകരാം സവർണ്ണവേടരും
ആരവമോടശ്ലീലമോതാനായി.
ആടിയാടികേരളമൊരുതരമായി
ആർക്കുമെന്തുംചെയ്യാമെന്നായി
ആർജ്ജിച്ചോരാധിപത്യത്താൽ
ആളായോരുടെയടിമപ്പോലീസും.
ആരോപിച്ചോരഴിമതിയെല്ലാം
ആക്ഷേപമായോരങ്കലാപ്പിൽ
ആളുകളുടെ ശ്രദ്ധതിരിക്കാൻ
ആഗമനമതു മറ്റൊരു വിഷയം.
