പുല്ക്കുടിൽ തന്നിൽ പിറന്നവനേ
പുണ്യവാനേ എന്റെ മിശിഹായേ…
പുണ്യജന്മങ്ങൾ ജനിച്ചു മരിയ്ക്കുന്ന
പൂർണ്ണതയില്ലാത്ത ഭൂമിയിങ്കൽ
പന്ത്രണ്ടു ശിഷ്യരെക്കിട്ടിയ ഭാഗ്യവാൻ
പഞ്ചലോകത്തെയും സ്വന്തമാക്കീ
പരമ പവിത്രമാം ജീവിതവീഥിയിൽ
പരമോന്നതനായി നിന്ന നിന്നെ
പതിവിൻ വിരോധമായ്ക്കണ്ട പലരുമാ
പരിശുദ്ധ ജന്മം കുരിശിലേറ്റീ
പഞ്ചേന്ദ്രിയങ്ങളും സ്നേഹിക്കുവാനെന്നു
പുഞ്ചിരിയോടങ്ങു ചൊന്ന നിന്നെ
പകയോടെ കണ്ട ജനത്തിന്റെ പാതകം
പകലവൻ പോലുമേ കണ്ടതില്ല
പിഴ ചുമത്തിപ്പിന്നെ
കൈ കഴുകീടിന
പിലാത്തോസെന്തേ ഒഴിഞ്ഞു മാറീ
പകലൊന്നു മാഞ്ഞിട്ടങ്ങുദയം വിരിഞ്ഞിടും
പതിതർ നിൻ കാല്ക്കീഴിൽ കൂപ്പി നില്ക്കും
പാപികൾ തൻ പാപം ഏറ്റുവാങ്ങീട്ടങ്ങു
പിന്നീടങ്ങോട്ടങ്ങുയർത്തിടടുമ്പോൾ
പൊയ്യല്ല ജീവിതം മുന്നോട്ടു പോക്കുവാൻ
പരിശുദ്ധാത്മാവേ, നീ കനിയേണമേ🙏

കൃഷ്ണമോഹൻ കെ പി

By ivayana