ഇന്നലെസന്ധ്യയിൽ
നൽകിയചുംബന
മവൾക്കുചൂടേറിയിന്നു
തണുത്തുറഞ്ഞുപോയിരുന്നു

ഇന്നവൾതനിച്ചുറങ്ങുന്നു
ശീതമുറഞ്ഞൊരാനാൽച്ചുവരിനുള്ളിൽ
നീണ്ടനാസികക്കോണിൽമിന്നും
മൂക്കുത്തിചിമ്മിക്കരയുന്നു

നോട്ടമേറെതന്നൊരാക്കണ്ണുകൾ
തള്ളിത്തുറിച്ചുനിൽപ്പൂ
കാത്തിരിപ്പിൻവാക്ക് തന്നവൾ
കാണാത്തലോകത്തിൽ ക്കടന്നു

കണ്ടതേറയുംസ്വപ്നമെങ്കിലും
കാണുവതിതുസ്വപ്നമല്ലതുനിശ്ചയം
ചേരുവാനേറെക്കൊതിച്ചുനാമെങ്കിലുമീ
ബന്ധമൊട്ടുച്ചേർത്തതില്ല

ചേതനയറ്റു നീപിരിഞ്ഞുസഖീ
എൻകണ്ണിൽചോരുംനിണമത്
കാൺമതില്ലനീയൊട്ടുമേ
നിൻനിരയൊത്തചിരി
എനിക്കിന്നന്യമായല്ലോ

നീ മറഞ്ഞൊരീലോകത്തിൽ
നിന്നോർമ്മകൾപ്പുൽകി
നീറിത്തളർന്നുപോകവേ
ഞാനുമീമണ്ണിൽലയിച്ചിടുന്നു

ആറടിമണ്ണിലാണ്ടു നാം
ആത്മാക്കാളായൊന്നിച്ചിടാം
ആരുമെതിർത്തീടുകില്ലെന്ന്
ആശയാലൊന്നായിടാംപ്രിയേ

By ivayana