പ്രണയം പൂവിടുന്ന
മലർവനികളിൽ
വർണ ശലഭങ്ങളായി
കവികൾ പാറി നടക്കുമ്പോൾ
സഹൃദയരിൽ
ആഹ്ലാദം ജനിക്കുന്നു.
അനുഭവങ്ങളുടെ
തീച്ചൂളയിൽ കവികൾ
നീറി പുകയുമ്പോൾ
സഹൃദയരിൽ ചിന്തകളുണരുന്നു.
സമൂഹത്തിൽ തിന്മകൾ
നടമാടുമ്പോൾ കവികളുടെ
മനസ് അസ്വസ്ഥമാകുന്നു
ആ അസ്വസ്ഥത
തിന്മകൾക്കെതിരെയുള്ള
ചാട്ടവാറുകളാകുമ്പോൾ
സഹൃദയർ ഉണരുന്നു
ചാട്ടവാറിൻ്റെ ശീൽക്കാര
ശബ്ദങ്ങൾ അവരെ
അസ്വസ്ഥരാക്കുന്നു.
ആ അസ്വസ്ഥത അവരിലെ
പ്രതിബദ്ധതയെയുണർത്തും
തിന്മകളെയുൻമൂലനം
ചെയ്യുവാനുള്ള സമരാവേശം
അവരിൽ കത്തിപ്പടരും.
ആശാനും വള്ളത്തോളും
വയലാറുമൊക്കെ ജനിക്കട്ടെ
സാംസ്കാരിക നായകരെ
ഉണർത്തുവിൻ തിന്മയ്ക്കെതിരേ
തൂലിക പടവാളാക്കി
സഹൃദയരിൽ ആവേശമായ്
പടരുവിൻ തിന്മകൾക്കു
ചിതയൊരുക്കുവാനുണരുവിൻ

By ivayana