ലജ്ജാവതിയേഎന്ന ഗാനത്തിൻ്റെശബ്ദവും താളവുംമാസ്മരികമായ ഒരു അപൂർവ്വസ്വരാനുഭവംആയിരുന്നു !ഇപ്പോഴും അതൊരു വേറിട്ട ഗാനം!മലയാള സിനിമ സംഗീതത്തിൻ്റെചരിത്ര നാൾവഴികളിൽജാസി ഗിഫ്റ്റ് എന്ന പേര് അതോടെമായാത്തതുമായി.കർണാടിക് – ഹിന്ദുസ്ഥാനിക്ലാസിക് ശൈലികൾക്കൊപ്പംപശ്ചാത്യ സംഗീതശീലുകളുംനാടൻ പാട്ടിൻ മധുര്യവും നിറഞ്ഞമലയാള ചലച്ചിത്രഗാനങ്ങളിൽവേറിട്ടൊരു ശബ്ദവും ശീലുമാണ്ഡോ. ജാസി ഗിഫ്റ്റിൻ്റേത് !
ഇന്നലെകോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജിലെസംഗീത വേദിയിൽഅദ്ദേഹം പാടിക്കൊണ്ടിരിക്കുമ്പോൾഒരാൾ വന്ന് മൈക്ക് കടന്നെടുത്ത്ജാസിയെ പാട്ട് വിലക്കി.ആ കോളേജ് പ്രിൻസിപ്പലാണ്അസാധാരണമായ കോപ്പിരാട്ടി കാട്ടിയത്.സ്വതവേ ശാന്തസൗമ്യനായ അദ്ദേഹംപരിപാടി അവസാനിപ്പിച്ചു.
അവിടെമറ്റു ചില ഗായകർ ആയിരുന്നുവെങ്കിൽഎന്താകുമായിരുന്നു പുകിലുകൾ !
എന്തൊക്കെ കാര്യങ്ങൾ പറഞ്ഞാലും ന്യായീകരിച്ചാലുംകാരണമായാലുംശുദ്ധതെമ്മാടിത്തരവും
അധികാരഗർവ്വുമാണവർ കാട്ടിയത്!ജാസി യുടേതെന്നല്ലമറ്റാരുടേതായാലും ഒരു തുറന്ന വേദിയിൽപാട്ടിന്നിടയിൽ ചെന്ന് ഇടപെട്ട്മൈക്ക് പിടിച്ചു വാങ്ങുന്നത് എന്തിനാണ്?പാട്ടിന് ശേഷം ചെന്ന് സംസാരിക്കാംവിലക്കാംകർട്ടനിട്ട് സ്വകാര്യമായി ഇടപെടാംഎന്നിട്ടത് സദസ്സിനോട് പറയാം!ഇതൊന്നുമല്ലാതെ
ഒരു പെർഫോർമറെഅവതരണത്തിനിടയിൽത്തടയുന്നഎന്ത് കാര്യമാണ് അവിടെയുണ്ടായത്!?തികച്ചും പ്രതിഷേധാർഹംഅപലപനീയംഗർഹണീയം!ഒരു എയിഡഡ് പ്രൈവറ്റ് കോളേജിൻ്റെപ്രിൻസിപ്പൽ പദവി
ഇത്ര ധാർഷ്ട്യവും ഭീകരവുമായോ?ജാസിഎന്തപരാധമാണ് അവിടെചെയ്തത്?ആ മഹിള പറയുന്ന ന്യായീകരണങ്ങൾപൊട്ടത്തരങ്ങളാണ്.അവരുടെ ബോധത്തിലചില വിഷമയഘടകങ്ങളാവാംജാസി ഗിഫ്റ്റ് നെ വിലക്കാൻഅതും സംഗീതവേദിയിൽതികച്ചും മര്യാദകെട്ട വിധം ചെല്ലാൻപ്രേരണയും ഹുങ്കും ആയത് !
അദ്ധ്യാപിക ആയിട്ടേപ്രിൻസിപ്പൽ ആകാനാവൂ.കോളേജ് പ്രിൻസിപ്പലിൻ്റെ അധികാരം ഒക്കെ എല്ലാവർക്കും അറിയാം.പ്രൈവറ്റ് കോളജകളിലെ നിയമനമെരിറ്റ്പി.എസ്.സി പരീക്ഷകൾ വഴിയുള്ളത് പോലെയല്ലല്ലോ!.
എങ്ങനെയോ ആ പദവിയിൽമാനേജ്മെൻ്റ് കൊണ്ടിരുത്തി !അദ്ധ്യാപിക ആയിട്ടുംകലയും സാഹിത്യവും സംഗീതവുംആസ്വാദനവും ഒക്കെപോത്തിന് എത്തവാഴ പോലെയാവാം അവർക്ക്!നിയമവും ചട്ടവും സാങ്കേതികതയുംപറയുന്ന ഈ പ്രിൻസിപ്പൽ മഹതിസാമാന്യ ബോധവും മനുഷ്യത്തവുംഇല്ലാത്ത ഒരു പിറവി ആയിപ്പോയി.കാമ്പസിലെകുട്ടികളുടെഇവർക്കെതിരെയുണ്ടായപ്രതികരണവുംപുതുതലമുറയിലെആശാവഹമായ തലമാണു് കാണിക്കുന്നത്!ജാസിഒരു നല്ലസംഗീത ബാൻഡ്കൊണ്ടു നടക്കുന്നുണ്ട്.
ധാരാളം ചെറുപ്പക്കാർ അതിൽ പങ്കാളികളാണ്!അതിലൊരു കുട്ടി പാടാൻ പോയതാണത്രേനിയമ വിശാരദയായ പ്രിൽസിപ്പലിന്ഇപ്പറഞ്ഞ മര്യാദകെട്ട തടസ്സം പിടിക്കലിന്കാരണമായത്.
ഇവർഏത്ലോകത്താണു് ജീവിക്കുന്നത്.?കേരളത്തിൽ അല്ലേ?അതിഥികളെ ആദരിക്കാനുംകലാകാരന്മാരേഅംഗീകരിക്കാനും അറിയാത്ത ഇവരൊക്കെയാണ്നമ്മുടെ സാമൂഹിക ജീവിതത്തിലെ യഥാർത്ഥപുഴുക്കുത്തുകൾ !വിദ്യാർത്ഥികൾക്ക്ഒരാൾ എങ്ങനെയാകരുത് എന്ന്ചൂണ്ടിക്കാട്ടാൻ പോന്ന ആളായിഈ പ്രിൻസിപ്പൽ മഹാ മഹതി!ജാസി ഗിഫ്റ്റ്എന്ന പാട്ടുകാരന് പകരം
മലയാളത്തിലെ മറ്റൊരു പാട്ടുകാരനായിരുന്നുവെങ്കിൽഈ പ്രിൻസിപ്പൽഇങ്ങനെയൊരു മര്യാദകേട് കാട്ടുമായിരുന്നോഎന്ന ചോദ്യവും പ്രസക്തം !സുജന മര്യാദകളില്ലെങ്കിൽപ്രിൻസിപ്പലോ മറ്റെന്ത് പദവിയായാലുംമഹാദുരന്തം തന്നെ ഇവരൊക്കെസാമൂഹിക ജീവിതത്തിൽ!
ഡോ. ജാസി ഗിഫ്റ്റ്എന്ന നല്ല മനുഷ്യനും ഗായകനുമൊപ്പം …!


ശിവ സദാ ശിവശൈലം

By ivayana