ഒരു സംഘടനഅവരുടെ സാമൂഹികക്ഷേമ പ്രവർത്തനത്തിൻ്റെ ഭാഗമായിഭക്ഷണപ്പൊതികൾ ചോദിച്ചു വാങ്ങി ശേഖരിച്ച്അത് അത്യാവശ്യമായി വേണ്ടവർക്ക്എത്തിക്കുന്നത്എന്തുകൊണ്ടാണ്ടിപ്പോൾആക്ഷേപകരമായത്!?
എന്തിനാണ് ചിലർപരിഹാസവുമായി നവമാദ്ധ്യമങ്ങളിൽ മറ്റു വേദികളിൽനിറയുന്നത്?അന്നവും കുടിനീരും
എവിടെയായാലും ജീവൻ്റെ സുരക്ഷയാണ്.അത് ആവശ്യമാവുന്നൊരു സാമൂഹിക ചുറ്റുപാടിൽ അത് ഏറ്റെടുക്കുന്നവർക്കെതിരെമനുഷ്യ വിരുദ്ധതയുമായിരാഷ്ട്രീയം കളിക്കുന്നവർ ആരാണ്?


എന്താണതിൻ്റെ ദുഷ്ടലാക്ക്?ഇതൊന്നു പറയാതെ വയ്യ!എല്ലാവർക്കും ഇതൊക്കെയാവാം!
DYFI മാത്രമാകണ്ടഎല്ലാ യുവജന സംഘടനകളുംഇതേറ്റെടുത്താൽ എത്ര നന്നായേനെ?
പക്ഷേഅതൊക്കെ ഏറ്റെടുക്കാനും നടപ്പാക്കാനുംചിലതൊക്കെ വേണം!സാമൂഹികമായ വീക്ഷണംമാനുഷികമായ പരിഗണനകൾസഹജീവി സ്നേഹംസംഘടനാ ശേഷിഅങ്ങനെ പലതും.!
യഥാർത്ഥരാഷ്ട്രീയ പ്രവർത്തനത്തിൻ്റെഉരകല്ല് മനുഷ്യപക്ഷത്ത് നിന്നു ചെയ്യുന്നഇതൊക്കെയാണല്ലോ!
ജീവിതത്തിലെ കരുതലുംജാഗ്രതയുമായ ഒരു സംഗതിയാണത് ഭക്ഷണവും ദാഹനീരും !!സാമൂഹിക ജീവിതത്തിൽഇതൊരു വിഷയവും ചർച്ചയുമാവുന്നത്അതിലൊരു സാമൂഹിക രാഷ്ട്രീയവുംഅന്തർലീനമായതിനാലാണ്.യാത്രകളിൽവീടുവിട്ടു പോവുമ്പോൾകഴിയുന്നത്ര കരുതൽ ഭക്ഷണം എന്നത്സുരക്ഷ കൂടിയാണ്.വളരെ മുമ്പ്ദില്ലിയിലും കൽക്കട്ടയിലും ജയ്പൂരുമൊക്കെ ട്രെയിൻയാത്ര പോവുമ്പോൾ
ആവശ്യമായ കുടിവെള്ളവും ചീത്തയാകാത്ത തരത്തിലെ രണ്ടുനാൾ മൂന്നുനാൾ ആഹാരവും കരുതിപ്പോയ അനുഭവമുണ്ട്.യാത്രകൾ എളുപ്പമായ ഇക്കാലത്ത്അതൊക്കെ കുറേക്കൂടി ലളിതമായിട്ടുണ്ട്.


നമ്മുടെ നാട്ടിൽവീടുകളിൽ നിന്നും ചോദിച്ചു വാങ്ങിസംഭരിച്ച്ആവശ്യമായിടങ്ങളിൽഭക്ഷണപ്പൊതികൾ കൊടുക്കുന്ന ഒരു രീതിഡി.വൈ.എഫ്.ഐ എന്ന യുവജന സംഘടനയാണ് നടത്തിപ്പോരുന്നത്.
ആശുപത്രികൾതെരുവോരങ്ങൾപകൽ വീടുകൾശരണാലയങ്ങൾ തുടങ്ങിസാദ്ധ്യതയും ആവശ്യവും അറിഞ്ഞാണീസംഘടനാ പ്രവർത്തനംആ ചെറുപ്പക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്!എൻ്റെ നാട്ടിലും
അവർ വന്ന് നിശ്ചിത ദിവസവും സമയവും പറഞ്ഞ്പൊതിച്ചേർ ആവശ്യപ്പെടാറുണ്ട്.നമ്മൾ കഴിക്കുന്ന ആഹാരത്തിലൊരു പങ്ക്പൊതി കെട്ടി അവരെ ഏല്പിക്കാറുമുണ്ട്.അതിനായി വരുന്ന ചെറുപ്പക്കാരോട്
സ്നേഹവാത്സല്യങ്ങളോടെഇടപെടാറുമുണ്ട്.ഇവിടെ പൊതിച്ചോർ ചോദിച്ചു വരുന്നവർആരും തന്നെ വീട്ടിൽ ആഹാരമില്ലാത്തവരല്ലഅവർ തങ്ങളുടെ സംഘടനയുടെ ഒരുസാമൂഹിക കടപ്പാട് ഏറ്റെടുത്ത്നിർവ്വഹിക്കുകയാണ് എന്നറിയാം.നാട്ടിൽഅഭയ മന്ദിരങ്ങളുംഅനാഥമന്ദിരങ്ങളും വയോജന വിശ്രമ കേന്ദ്രങ്ങളുംപകൽ വീടുകളുംഒക്കെ പ്രവർത്തിക്കുന്നത്നമ്മുടെ നാടിൻ്റെ സാമൂഹിക അവസ്ഥയുടെപരിമിതികളുടെ ഭാഗമായാണ്.മെഡിക്കൽ കോളേജു ആശുപത്രികളിലുംമറ്റ് വലിയ ആതുരാലയങ്ങളിലും ചികിത്സയ്ക്കും കൂട്ടിരിപ്പിനുമായിവരുന്നവരുടെ പങ്കപ്പാടുകൾക്കിടയിൽദാഹനീരും രണ്ടു പിടിച്ചോറും
വലിയൊരാശ്വാസമാണ് എന്ന്മനുഷ്യർക്കെല്ലാം അറിയാം.അവിടെ പദവിയും പത്രാസുമല്ലഅരികിലെത്തുന്ന അന്നമാണ് കൃപ !മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ്സഹായമാവുന്നതിലൊരിടവും
ഇവിടെയാണു്.പൊതിച്ചോർശേഖരിച്ച് ആവശ്യക്കാർക്ക് കൊടുക്കുന്നഒരു സാമൂഹിക സേവന കർമ്മംആക്ഷേപകരമാവുന്നത് ആർക്കാണ് !?എന്തുകൊണ്ടാണ്?ഇപ്പോൾ ഈ പരിഹാസമെന്തിനാണ്?
കുരു പൊട്ടൽ തന്നെയാണ് അല്ലേ?അരിയും കറി സാമനങ്ങളും കലവും ചട്ടിയും അടുപ്പും ഇലയുംഓരോ വീട്ടിലേയും സുമനസ്സുകളുടേതാണു്.അത് അവർ കൊടുക്കുന്നത്വിശ്വാസ പൂർണ്ണമാണ്.
ഏതോ ഒരിടത്ത്ഒരു വിശന്ന വയറിന് സമാശ്വാസംഎന്ന മനുഷ്യൻ്റെ സഹജാവബോധം!
ഇതിനെയൊക്കെകൂട്ടിപ്പിടിച്ച് ശേഖരിച്ച് വേണ്ടിടത്ത്സമയം തെറ്റാതെ എത്തിക്കുന്ന ചെറുപ്ക്കാർഅവരുടെ സംഘടനയുടെസമര പ്രക്ഷോഭങ്ങളേക്കാൾ വലിയസാമൂഹിക പ്രവർത്തനമാണ് നടത്തുന്നത്എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് !പൊതിച്ചോർപരിഹാസംനടത്തുവർക്കുംഇതൊക്കെ ചെയ്യാമല്ലോ?
ഏറ്റെടുക്കരുതോ?മനസ്സിൽ രാഷ്ട്രീയ വിധേയത്തവുംസാമൂഹിക ബോധത്തിലെ തെളിമക്കുറവുംകൊണ്ടാണ് ഈ മനുഷ്യ പക്ഷ വിരുദ്ധ ഓരിയിടലുകൾ!പൊതിച്ചോർകൊടുക്കാൻ നാടെങ്ങും ഓടിനടക്കുന്ന
DYFlയുടെ ചെറുപ്പക്കാരെയാണ്മനുഷ്യ സ്നേഹികളെയാണ് എനിക്കേറെയിഷ്ടംഅവരുടെസമരപ്രക്ഷോഭവും പോരാട്ടങ്ങളും ധീരമായിനടത്തുന്നത് കാണുമ്പോഴും !ഈ തെരഞ്ഞെടുപ്പ് കാലത്ത്ഈ കുത്തിപ്പൊക്കൽ പരിഹാസത്തിന്ഒരു ലക്ഷ്യം ഉണ്ട്!മറുവശത്ത്പൊതിച്ചോർഅന്നം ആശ്വാസമായവരുടെസാധാരണ മനുഷ്യരുടെഹൃദയങ്ങളിലെ സ്വാഭാവികമായഒരു ചേർത്ത് പിടിക്കലും ഉണ്ടല്ലോ!എല്ലാറ്റിനും ഉണ്ട്കാര്യവുംകാരണവും ഫലങ്ങളും!വിതച്ചത് കൊയ്യും!കൊടുത്തത്സഫലതയാണു്സാമൂഹികജീവിതത്തിലായാലുംവ്യക്തിഗതമായാലും!
ആശുപത്രികളിൽമരുന്നിനു പകരംപൊതിച്ചോർ എഴുതുന്നുഎന്ന ട്രോൾ പോസ്റ്റുകളും മറ്റുമായി നടക്കുന്നചില അപക്വമതികളും രാഷ്ട്രീയ ചൊറിയലുകാരും അറിയുകഈ പൊതിച്ചോർഅത്രമേൽ കേരളത്തിൻ്റെഅഭിമാന പാഥേയം ആണ് എന്ന്.ഏത് മരുന്നുംശരീരത്തിൽ നന്നായി പ്രവർത്തിച്ചു ഫലമാകാൻആഹാരവും വെള്ളവും വേണം എന്നത്ചികിത്സയുടെ അടിസ്ഥാന പ്രമാണംരോഗിക്കും
കൂടെ പരിചരിക്കുന്നവർക്കുംഇതൊക്കെ വലിയ കാര്യമാണ്.അവരെ തേടിച്ചെല്ലുന്ന ഒരുസാമൂഹികസഹായവുംആശ്വാസവുമാണ്.അന്നംപരിഹാസവിഷയമാക്കുന്നവർഅവരുടെ സ്വത്വത്തെയും കളിയാക്കുകയാണ്!അനേകായിരങ്ങൾക്ക്നിങ്ങൾ മാലിന്യം പോലെ വർജ്യരുംഅപഹാസ്യരുമാണ് എന്ന് തിരിച്ചറിയുക!ഓരിയിട്ടും പല്ലിളിച്ചും നടന്നോള്സാർത്ഥ വാഹകർ അവരുടെ യാത്ര തുടരട്ടെ!കഷ്ടം ചങ്ങാതിമാരെ!കാലം നിങ്ങളെ അടയാളമിട്ട്മാലിന്യമായി എറിയുക തന്നെ ചെയ്യും!ചേർത്ത് പിടിക്കുന്നു
പൊതിച്ചോറിനെഅത് വിശക്കുന്നവരുടെ പക്കൽ എത്തിക്കുന്നമനുഷ്യസ്നേഹികളായചെറുപ്പക്കാരെയും!


ശിവ സദാ ശിവ ശൈലം

By ivayana