ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

പകരുവതിന്നായ് സോമരസം
വരുവരു ഹേമപ്രഭേ
നുകരുവതിന്നായ് സോമരസം
തരുതരു സോമലതേ
ശിരയിൽ നുരയെ ഹേമകണം
അനുപമ, മനുഭൂതി
തിരിയുന്നൂ നവ സൂരയൂഥം
അതിലൊരു ഹേമലോകം
ധ്യാനത്തിന്നനുഭൂതിശതത്തിൽ
നൃത്തമാളും ഹേമപ്രഭേ
സുന്ദരിയഗ്നിനാളമെ നീയെൻ
ദേവികേ മമദേവതേ
നിന്നുടെനർത്തന ദീപ്തിയിതിൽ
ശിരയിൽ ക്ഷേത്രശിലയിൽ
അനവധിയഭ്രചഷകത്തിൽ
മുകരുകയാണിഹ ഞാൻ
നിൻനാള, കരവല്ലിയൂടവെ
പ്രണവത്തിൻ സോമരസം
പോകരുതേനീ ഹേമപ്രഭേനീ
തീരരുതീ സോമരസം!

കലാകൃഷ്ണൻ പൂഞ്ഞാർ

By ivayana