രചന : ബീന അനിൽ ✍
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുഞ്ചിരി നിലനിർത്താൻ എളുപ്പമാണ് . ആദ്യം തന്നെ നമ്മുടെ കൂടെ നിന്ന് Negative thoughts പറയുന്നവരെ , അവർ ആരോ ആവട്ടെ , സ്വന്തങ്ങൾ ആവാം , സുഹൃത്തുക്കൾ ആവാം , അല്പനേരം കൊണ്ട് പരിചയപ്പെട്ട പരിചിതരാവാം etc …..
അവരെ ജീവിതത്തിൽ നിന്ന് ആദ്യം തന്നെ മാറ്റി നിർത്തുക .
അതിനുശേഷം എപ്പോൾ ഓരോരുത്തരും സന്തോഷവാനായിരിക്കുന്നുവോ ആ നിമിഷം ഒരു കാര്യ ചെയ്യാൻ തുടങ്ങുക , എന്തെന്നാൽ മുഖത്തെ താടിയുടെ ഭാഗത്തെ ബലമില്ലാതെ വിട്ട് ചെറുതായി തുറന്ന വായിലൂടെ വളരെ പതുക്കെ ശ്വാസോച്ഛാസം ചെയ്യുമ്പോൾ ശരീരം യഥാർത്ഥത്തിൽ സ്വസ്ഥതയേ പ്രാപിക്കും .
ആ നിമിഷത്തിൽ പുഞ്ചിരി നമ്മുടെ ഉള്ളിൽ നിന്ന് അറിയാതെ വിരിയുന്നതായി കാണാം , ആത്മാവിനെ തൊട്ടറിയുന്ന പുഞ്ചിരി ആണ് അത് ,
ഒരു പൂവിടരുന്ന പോലെ ശരീരത്തിലെ അന്തരാത്മാവിൽ തട്ടി പുഞ്ചിരി പൊഴിക്കുമ്പോൾ ഏതൊരാളുടെയും ശരീരമാകേ വ്യാപിക്കുകയാണ് സത്യത്തിൽ .
അന്ത:സത്തയിൽ നിന്ന് ഉരുതിരിഞ്ഞു വരുന്ന നിർവൃതിയാണ് ഓരോ പുഞ്ചിരിയും എന്ന തത്ത്വം മനസ്സിലാക്കുന്ന മാത്രയിൽ ഓരോരുത്തരും ജീവിതത്തിൽ സന്തോഷവാനായിരിക്കും എന്നത് സത്യം .
ജീവിതത്തിൽ ധ്യാനം , യോഗ എന്നീ പരിശീലനങ്ങൾ പുഞ്ചിരിയേ നിലനിർത്താൻ സഹായിക്കും .
ഞാനും പലപ്പോഴും കഠിന ദുഃഖിതയായിരുന്നു . ആ വേളകളിൽ എല്ലാം എനിക്ക് മനസ്സിലായത് , എൻ്റെ ജീവിതസന്തോഷം , പുഞ്ചിരി ഇത് നിലനിർത്തേണ്ടത് ഞാനാണല്ലോ , ജീവിതം എൻ്റെതല്ലേ ? ആ ചോദ്യം പല ആവർത്തി സ്വയം ചോദിച്ചതിന് ശേഷം ജീവിതത്തിൽ ആനന്ദം എപ്പോഴും നിലനിർത്തണം എന്ന ദൃഢനിശ്ചയത്താൽ പുഞ്ചിരിയിലൂടെ സന്തോഷത്തിൽ എത്താനുള്ള ഉപായവും മനസ്സിലാക്കി … അതാണ് ഇവിടെ കുറിച്ചത് .