കുറഞ്ഞത് ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പത്തേതില്‍ നിന്നു വളരെയേറെ മാറ്റം മനുഷ്യരിൽ സംഭവിച്ചിരിക്കുന്നു ഇന്ന്. മനുഷ്യര്‍ തമ്മിലുള്ള അടുപ്പവും സ്നേഹവും മുന്‍പെങ്ങും ഇല്ലാത്തവിധം നഷ്ടമായിരിക്കുന്നു ഇന്ന് എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വരുന്നു. എന്‍റെ കുട്ടിക്കാലത്ത് നാട്ടില്‍ ഉണ്ടായിരുന്ന ജനങ്ങളുടെ സൗഹൃദ സമീപനം ഇന്ന് ഒട്ടും ഇല്ല എന്ന് തന്നെ പറയാം.ചിലര്‍ കണ്ടാല്‍ തമ്മില്‍ അറിയുന്നവര്‍ ആയാല്‍ പോലും കാണാത്ത ഭാവം നടിച്ചു മിണ്ടാതെ പോകുന്ന സ്ഥിതിയാണ്. മനസ്സില്‍ ഇനിയും സ്നേഹം നഷ്ടപ്പെടാത്തവരില്‍ ഇത് വളരെയേറെ വിഷമം ഉണ്ടാക്കുന്നു. രാഷ്രീയത്തിന്റെയും മതത്തിന്റെയും പേരിലും മറ്റും മനുഷ്യരെ വിഭാഗീയ വല്‍ക്കരിക്കുന്ന പ്രവണത മനുഷ്യന്‍ എന്ന പേരിനെപോലും ലജ്ജിപ്പിക്കുന്നു. ഭേദപ്പെട്ട ഒരു ജോലി തരമായാലോ കൈയില്‍ നാല് കാശുണ്ടായാലോ പിന്നെ ആരും വേണ്ട എന്നാണു ചിലരുടെയെങ്കിലും ധാരണ. നഷ്ടമായ പഴയകാലത്തെ സ്നേഹവും പാരസ്പര്യവും ഇനി എന്നെങ്കിലും തിരിച്ചുവരുമോ.

By ivayana