നാളെ പിറക്കും ” ജെൻ ബീറ്റ”
2025 ജനുവരി 1 മുതൽ ലോകം പുതിയൊരു തലമുറയെ വരവേൽക്കുന്നു.
‘ജനറേഷൻ ബീറ്റ’ (Gen Beta) എന്നറിയപ്പെടുന്ന ഈ പുത്തൻ തലമുറ Gen Z (1996-2010), മില്ലേനിയൽസ് (1981-1996) എന്നിവയ്ക്ക് ശേഷം വന്ന Gen Alpha (2010-2024 ന് ഇടയിൽ ജനിച്ചവർ) യുടെ പിൻഗാമിയാണ്.


2025 മുതല്‍ 2039 വരെ ജനിക്കുന്ന കുട്ടികള്‍ ജെന്‍ ബീറ്റയില്‍ ഉള്‍പ്പെടും.
2035ഓടു കൂടി ആഗോള ജനസംഖ്യയുടെ 16 ശതമാനവും ജെന്‍ ബീറ്റയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രവുമല്ല, ഈ പുതിയ ജനറേഷനിലെ പലര്‍ക്കും 22ാം നൂറ്റാണ്ടിന്റെ (2100) തുടക്കം കാണാനും സാധിക്കും. അതായത്, ആ നൂറ്റാണ്ടിനെ രൂപപ്പെടുത്താന്‍ പോലും സാധിക്കുന്നവരാണ് 2025 മുതല്‍ ജനിക്കാനിരിക്കുന്നത്. ബീറ്റ ബേബീസ് എന്നായിരിക്കും ഈ തലമുറയിലെ കുട്ടികള്‍ അറിയപ്പെടുക.


മനുഷ്യ ചരിത്രത്തിലെ പുതിയ യുഗങ്ങളെ സൂചിപ്പിക്കാന്‍ ഗ്രീക്ക് അക്ഷരമാലയില്‍ നിന്നാണ് നിലവില്‍ പേരുകളെടുക്കുന്നത്. ഈ രീതി ജെന്‍ ആല്‍ഫയില്‍ നിന്ന് തുടങ്ങി ജനറേഷന്‍ ബീറ്റ വരെ എത്തിനില്‍ക്കുന്നു. ദൈനംദിന ജീവിതത്തില്‍ സാങ്കേതികത വളരെ സ്വാധീനം ചെലുത്തുന്ന യുഗത്തില്‍ ജനിക്കുന്ന ഇവര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരായിരിക്കും.

By ivayana