പണ്ടൊക്കെ മനുഷ്യൻ ആഘോഷമാക്കുന്നത് ജനനവും വിവാഹവും പോലെ ഉള്ള ചടങ്ങുകൾ ആയിരുന്നു അതൊക്കെ ജീവിതത്തിൽ ഒരുപാട് തവണ വരാത്ത കാര്യങ്ങൾ (ബാല ഉം ഗോപി സുന്ദർ ഉം ഒന്നും ഇതിൽ പെടുന്നില്ല )ആയതിനാൽ ആകും ഫോട്ടോസ് ഉം വീഡിയോസ് ഉം ലേഖനങ്ങളും ഒക്കെ ഇട്ടു അധികം ആരും മടുപ്പിക്കാറില്ലായിരുന്നു . ഇപ്പൊ സോഷ്യൽ മീഡിയ വന്നു തുറന്നു നോക്കുമ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത ഒരു നിസ്സാംഗാവസ്ഥയാണ്.

മനുഷ്യൻ മരിച്ചാലും ഇപ്പോൾ ആഘോഷമാണ് പലർക്കും അനുശോചനം എന്ന പേരും. പല എഴുത്തുകാരെയും സ്ഥാനം കൊടുത്തു ആദരിക്കുന്നത് മരണത്തിനു ശേഷമാണു എന്നെനിക്ക് പണ്ടൊക്കെ തോന്നിയിട്ടുണ്ട്. അത് കൊണ്ടാകാം ഇന്നത്തെ എഴുത്തുകാരിൽ ഭൂരിഭാഗവും അവർക്ക് വേണ്ട അവാർഡ് ഒക്കെയും നേരത്തെ അവർ കാശ് കൊടുത്തു ബുക്ക്‌ ചെയ്തിട്ടാണ് പുസ്തകം എഴുതി തുടങ്ങുന്നത് പോലും.

അവാർഡിനൊന്നും ഇവിടെ ക്ഷമമേ ഇല്ല. ഇതൊന്നും അനുഭവിക്കാനോ ഇതുപോലെ ഒക്കെ ജീവിക്കുവാനോ ആകാതെ ആണ് ഒരു കൂട്ടം കലാകാരന്മാരും എഴുത്തുകാരും മണ്മറഞ്ഞു പോയിട്ടുള്ളത്. അവരുടെയും ആത്മാവുകൾ ഏതെങ്കിലും ലോകത്തിരുന്നു ഇതൊക്കെ കണ്ടും കേട്ടും ത്രീ ജി (പല നാട്ടിലും മൂഞ്ചി എന്നാൽ പല പല അർത്ഥം ആണ് അസഭ്യം നോമിന് വർജ്യം ആയതിനാൽ ത്രീ ജി ആക്കുന്നു )ആയി ഇരിപ്പുണ്ടാകും 😃 വന്നുവന്നിപ്പോൾ പ്രശസ്തനായ ഒരു മനുഷ്യൻ മരണപ്പെട്ടാൽ (പ്രശസ്തനായ എന്നത്പ്രത്യേകം ശ്രദ്ധിക്കുക കാരണം പ്രശസ്തി ഇല്ലാത്തവനെ പട്ടിക്കും വേണ്ട ചത്താൽ കുഴിച്ചിടാൻ പോലും ആരും വരില്ല ) അയാൾ ജനിച്ചു ആദ്യമായി അപ്പി ഇട്ടതുമുതൽ ആദ്യരാത്രി ഉം അവസാന നിമിഷം വരെയും അരികിലിരുന്നു സേവിച്ച പടങ്ങളുമായി സെൽഫി ഫാൻസ്‌ ഇറങ്ങീട്ടുണ്ട്.


എനിക്ക് തോന്നുന്നു ഇവരൊക്കെ അവസരോചിതമായി പോസ്റ്റാൻ വേണ്ടി ആൽബം ആയി സേവ് ആക്കി വച്ചിട്ടുണ്ടായിരിക്കാം മരണാസന്നരായവരുടെ ലിസ്റ്റ് എടുത്തിട്ട്. അത്രമാത്രം വെറുപ്പിക്കൽ ആണ് ഇന്നത്തെ മനുഷ്യർ മരിച്ചവരോട് ചെയ്യുന്നത്. ചത്തു പോയാൽ പിന്നെ ചാടി എണീക്കാൻ ആകില്ലല്ലോ മനുഷ്യന് അതുകൊണ്ട് മാത്രം ആണ് അവർ എണീറ്റു വന്നു കരണത്തു അടിക്കാത്തത്.


ഹേ… മനുഷ്യാ നിങ്ങൾക്ക് ഹൃദയമുണ്ടോ?
മരണപ്പെട്ട മനുഷ്യൻ അതാരായാലും നിങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ട ഒരാൾ ആണെങ്കിൽ അവരുടെ വേർപാടിൽ നിങ്ങളാകെ തകർന്നു പോയേക്കാം… തളർന്നു പോയേക്കാം.. ഒരിക്കലും അവരെ വീണ്ടും നേരിൽ കാണുവാനോ തൊടാനോ മിണ്ടാനോ ആകില്ലെന്ന തിരിച്ചറിവിൽ ആശ്വാസമായി സ്വയം സമാധാനിക്കാൻ അവർക്കൊപ്പമുള്ള ചിത്രങ്ങൾ ഓർമ്മകളായ് നിങ്ങൾക്ക് സൂക്ഷിക്കാം. അതൊരു പ്രദർശനം ആക്കി മറ്റുള്ളവരുടെ മുന്നിൽ സ്വയം കോമാളിയാകാതിരിക്കുക. മരണം അത്രമേൽ ചുരുളുകൾ അഴിയാത്ത ലോകത്തേക്കുള്ള രഹസ്യ വാതിലാണ്. അവിടേക്ക് പോയവരാരും തന്നെ അതേപോലെ തിരികെ വന്നിട്ടില്ല.

മരിക്കുമ്പോൾ അല്ല ഒപ്പമുള്ള ഫോട്ടോകൾ നിരത്തിയും ഇല്ലാക്കഥകൾ ഉണ്ടാക്കി എഴുതിയും സ്നേഹം അഭിനയിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധക്കപ്പെടേണ്ടത് ജീവനോടെ അവർ നമുക്കൊപ്പം ഉണ്ടായിരിക്കുമ്പോൾ ആണ് പ്രിയമുള്ള നിമിഷങ്ങളെ ആഘോഷമാക്കേണ്ടത്.


പരലോകപ്രവേശനം കാത്തു കിടക്കുന്നവർക്ക് വേണ്ടിയും അവിടെ റീസെന്റ് ആയി എത്തിപ്പെട്ടവർക്ക് വേണ്ടിയും ഹർജി സമർപ്പിച്ചു കൊണ്ട് വാക്കുകൾ ചുരുക്കുന്നു…
പ്രശസ്തർ മരണപ്പെട്ടാൽ ഇനി എന്റെ എഫ് ബി പ്രൊഫൈൽ മൂന്നു ദിവസത്തേക്ക് നിർബന്ധിത അവധി എടുക്കുന്നതായിരിക്കും എന്നറിയിച്ചു കൊണ്ടു നമോവാകം🙏🏻😃
എന്ന് സ്വന്തം ഭാനു

By ivayana