മഞ്ഞണിഞ്ഞ മലയാളമണ്ണിലായ്
ധനുനിലാവിൻ്റെയാതിരനൃത്തം !
തരളപാദങ്ങൾ താളത്തിൽ വച്ചു
തരിവളക്കൈകൾ താളത്തിൽ കൊട്ടി
സരളസുന്ദരയീണത്തിൽ പാടി
കവിതവിരിയും ഭാവത്തിലാടി
ചടുലകോമള ശിഞ്ജിതമോടെ
വദനലാവണ്യ സുസ്മിതം തൂകി
പൊൻകസവിന്നുടയാടകൾ ചാർത്തി
ചാരുചന്ദനതിലകമണിഞ്ഞ്
മെല്ലെ തുള്ളുന്ന മുല്ലപ്പൂമാലകൾ
നീലക്കാർവേണിയിൽ ചേലോടെ ചൂടി
സഞ്ചിതമായ മലയാളപുണ്യ
മഞ്ജുമനോഹരയീരടി പാടി
നീലരാവിൻ്റെ താരിളംമേനിയെ
കോരിത്തരിപ്പിച്ചു പീലികൾ നീർത്തി
ലാസ്യനൃത്തങ്ങളാടിവരും തിരു-
വാതിരെ നിനക്കായിരം സ്വാഗതം.

എം പി ശ്രീകുമാർ

By ivayana