പ്രണയത്തിന്റെ ഏറ്റവും ഭീകര രൂപമാണ് ഞാൻ ഗ്രീഷ്മയിൽ
കണ്ടത്. പ്രണയം എന്ന പദത്തിന് പരുക്കേൽപ്പിക്കുകയായിരുന്നു ഗ്രീഷ്മ. പ്രണയത്തെ ഒരു അപകടം പിടിച്ച വാക്കാക്കി മാറ്റിയവൾ.പ്രണയത്തിന്റെ തിരകല്ലിൽ പൊടിഞ്ഞു പോയ അവന്റെ മാതാപിതാക്കളുടെ നിലവിളി.
ഒരു കഥ ഓർത്തു പോവുകയാണ്. മരണമടഞ്ഞ തന്റെ പുരുഷനുമായി ശ്മശാനത്തിലെത്തിയ സ്ത്രീ . തീരെ ഒരു ചെറിയ നേരത്തിനിടയിൽ കാവൽക്കാരനും അവൾക്കുമിടയിൽ അനുരാഗമുണ്ടായി. അവരുടെ പ്രണയത്തിനിടയിൽ അയാൾക്ക് ഉത്തരവാദിത്തം ഉള്ള ഒരു കുറ്റവാളിയുടെ മൃതശരീരം ബന്ധുക്കൾ കവർന്നെടുത്തു സ്ഥലം വിട്ടു. എന്റെ തൊഴിൽ നഷ്ടപ്പെടുമെന്ന് നിലവിളിക്കുന്ന കാവൽക്കാരനെ അവൾ ആശ്വസിപ്പിച്ചിട്ട് – ഒരു മൃതശരീരം പോരെ , എന്റെ മഞ്ചത്തിലെ പുരുഷനെ പകരം വെച്ചോളൂ. എന്ന് പറഞ്ഞു അവൾ നടന്നു പോകുന്നതാണ് കണ്ടത്.
ഞാൻ ഈ മുകളിൽ പറഞ്ഞതല്ല സ്നേഹം. പൗലോസ് എന്ന സഞ്ചാരി താൻ എഴുതിയ ഒരു ലേഖനത്തിൽ സ്നേഹത്തെ കുറിച്ച് പറയുന്നുണ്ട്.
ആ ലേഖനം ഇവിടെ അതേപടി കുറിക്കട്ടെ
ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും, മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല. സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിനുള്ളതു ത്യജിച്ചുകളഞ്ഞു. ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെതന്നെ അറിയും, ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹംതന്നെ.
എന്റെ ചിന്താഗതികളെ മാറ്റി മറിച്ച ഒരു പുസ്തകമായിരുന്നു പാവങ്ങൾ എന്ന പുസ്തകം . 1862 ൽ എഴുതിയ വിക്ടർ ഹ്യൂഗോയുടെ പുസ്തകം. അതിലെ കഥാപാത്രമായ ജീൻവാൽജീൻ . അവൻ ചെയ്ത കുറ്റം തന്റെ സഹോദരിയുടെ 7 മക്കൾക്ക് ഭക്ഷണം കഴിക്കാൻ കഴിയാതിരുന്ന അവസ്ഥയിൽ പട്ടിണി മാറ്റാൻ റൊട്ടി മോഷ്ടിച്ചു എന്നതായിരുന്നു കുറ്റം.
പട്ടിണിയോട് പടവെട്ടാൻ തനിക്ക് നിയമപരമായി അർഹതയില്ലാത്ത സാധനം ഇവൻ മോഷ്ടിച്ചതിന് ശിഷിക്കപ്പെട്ടു.


അങ്ങനെ 19 വർഷ ജയിൽ വാസം കഴിഞ്ഞ ജീൻവാജിൽ പട്ടിണി കിടക്കുന്നത് കണ്ട് ഒരു ഫാദർ അവന് ആഹാരം കൊടുക്കാനായി വീട്ടിലേക്ക് വിളിച്ചു . ആ ആഹാരം കൊടുത്ത ഫാദറിന്റെ വെള്ളി മെഴുകുതിരി കാൽ അവൻ മോഷ്ടിച്ചുകൊണ്ട് പോയി. പോലീസ് ജിൻവാൻജില്ലിനെ പിടിച്ചു എന്നിട്ട് ഫാദറിനോട് ചോദിച്ചു ഇത് നിങ്ങളുടെ വെള്ളി മെഴുകുതിരി ആണോ. ആണെന്ന് പറഞ്ഞു . ഇവൻ ഇത് മോഷ്ടിച്ചതല്ലേ . അല്ല, ഞാൻ അവന് കൊടുത്തതാണ്. ആരാണ് ജിൻവൽജീൽ . ഫാദർ പറഞ്ഞു,ജിൻവാൽജീൽ എന്റെ സഹോദരനാണ്. ആ വാചകമാണ് നമ്മുടെ ഭരണിഘടനയുടെ ആണിക്കല്ലായ വാചകം . എന്റെ സഹോദരൻ. ജിൻ വാൽജീൻ തന്റെ വെള്ളി മെഴുകുതിരി കാല് മോഷ്ടിച്ചിട്ടും അവൻ തന്റെ സഹോദരനാണെന്ന് പറഞ്ഞ ഫാദർ ആണ് ആദ്യം ഇത് പ്രയോഗത്തിൽ കൊണ്ടുവന്നത്.
പ്രിയപ്പെട്ടവരെ വിശ്വാസം പ്രത്യാശ സ്നേഹം , ഇവയിൽ വലുതോ സ്നേഹം തന്നെ.
“ഞാൻ അട്ടപ്പാടിയിലെ മധുവിനെ ഓർത്ത് പോകുന്നു”
നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല

By ivayana