നീ എന്ന ഒറ്റത്തുരുത്തിലേക്കെത്തു വാൻ
ദൂരമേറെയാണെന്ന റിഞ്ഞ നാൾ തൊട്ടെ
ഇരുളിൽ തപ്പിത്തടഞ് ഇടത്താവളം തേടി,
മരു പ്പച്ച മാത്രമായിരുന്നതെന്നറിയുന്നു.

ജീവിത കെട്ടുകാഴ്ചകൾക്ക് ഇഴയടുപ്പ്
വിട്ടുപോയെങ്കിലും വേനലിനും പേമാരിക്കും
ഗാഢബന്ധത്തിൻതായ് വേരറുക്കാൻ
പറ്റാതെ പിൻവാങ്ങും വേളയിൽ ശൂന്യത.

കരകാണാക്കടലിൽ ആടിയുലയും കപ്പലിൻ
കപ്പിത്താനെപ്പോൽ ചങ്കുറപ്പിൻ ബലത്തിൽ
അണയാത്ത പ്രതീക്ഷ ചേർത്തു പിടിച്ചിന്ന്
നീ എന്ന ഒറ്റത്തുരുത്തിലേക്ക് തുഴയുകയാണ്.

വെന്തു നീറും ഒറ്റപ്പെടലിൽനിന്നുള്ള മോചനം
ലക്ഷ്യമാക്കി ആത്മാഭിമാനംകാറ്റിൽ പറത്തി
കുരുതി ക്കളത്തിലേക്ക് ഒറ്റത്തുരുത്തിലേക്ക്
എത്തിക്കഴിഞ്ഞു പാകപ്പെടുത്തിയ മനസ്സോടെ..


.

ദിവാകരൻ പികെ

By ivayana