എങ്ങുനിന്നെന്നോ വന്നെത്തി –
സിരകളെ….
മുറിവാക്കിടുംവെളുക്കെ ചിരിക്കും.
പ്രജ്ഞയെ നശിപ്പിക്കും
ഉള്ളിലേക്കാവാഹിച്ചു ആനന്ദിച്ചും പരിതപിച്ചും
കൂട്ടുചേരുന്നുയീ മയക്കുമരുന്നിന്റെ താണ്ഡവം ..
നന്മകൾക്കിത്രവേഗമുണ്ടാവില്ല
തിന്മയല്ലോപടർന്നേറുന്നു സത്വരം .
ലിംഗഭേദമില്ലാതെസർവ്വരും
കൂപ്പുകുത്തുന്നുവൈകൃത സുഖത്തിനായ്
രാവും പകലുമൊന്നുപോൽഅടച്ചിട്ട – മുറിക്കുള്ളിൽ…
മാതാപിതാക്കളെ കണ്ണീർകുടിപ്പിച്ചും
പുതുതലമുറയെ നന്നായ്
വാർത്തെടുക്കേണ്ടവർ
കുലം മുടിച്ചും.
നാടുമുടിച്ചും സ്വയംനശിച്ചും
എന്തിനിങ്ങനെതീർന്നിടുന്നു ….
മാറുവാൻ കാലമായിത്തരം ക്ഷണികമാം
മൂഡസ്വർഗങ്ങളിൽ
നിന്നും യുവത്വമേനിങ്ങൾ
വരുംതലമുറയ്ക്ക്
മാതൃകയാകുകവീടിനു താങ്ങാവുക
നാടിനു വിളക്കാകുക
എല്ലാം നശിപ്പിക്കുമീ വിപത്തിനെ തുരത്തി
ലോകം തന്നെശുദ്ധമാക്കുക …

By ivayana