രചന : ആന്റണി മോസസ്✍
ലോകം നിലനിർത്താൻ കൈലാസനാഥൻ …..
ശ്രീ പരമേശ്വരൻ ….ചെയ്ത ഒരു വലിയ ത്യാഗത്തിന്റെ കഥയാണ് …
ഒരിക്കൽ ദുർവ്വാസാവ് മഹർഷി ദേവലോകം സന്ദർ ശിക്കാനെത്തി
അപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ അതി സുഗന്ധം പരത്തുന്ന ഒരു മാലയുണ്ടായിരുന്നു …
ഇത് നോക്കിനിന്ന ദേവേന്ദ്രന് മഹർഷി ആ മാല സമ്മാനിച്ചു ദേവേന്ദ്രന് വളരെ സന്തോഷമായി ..
ഉടനെ ദേവേന്ദ്രൻ തന്റെ പ്രിയ വാഹനമായ ഐരാവതത്തിന്റെ മസ്തകത്തിൽ എടുത്തു ചാർത്തി ..
എന്നാൽ ഇതിന്റെ സുഗന്ധം നുകർന്നു ദൂരെ നിന്നുപോലും വണ്ടുകൾ വരാൻ തുടങ്ങി അത് ഐരാവതത്തിനു ചുറ്റും മാല യിൽ വട്ടമിട്ടു പറന്നു വണ്ടുകളുടെ ഈ പ്രവൃത്തിഅസഹ്യമായി ….ഐരാവതം
തുമ്പികൈകൊണ്ടു മാല തൂക്കിയെടുത്തു ഒരു ഏറു കൊടുത്തു …
പോരെ പൂരം ക്ഷിപ്രകോപിയായ ദുർവ്വാസാവിനു ഇത് സഹിക്കുമോ …
താൻ കൊടുത്ത ഒരു വസ്തുവിനോട് അനാദരവ് കാണിച്ചിരിക്കുന്നു …മഹർഷി ശപിച്ചു ….ഈ ദേവലോകത്തിന്റെ സർവ്വ ഐശ്വര്യങ്ങളും നശിച്ചു പോകട്ടെ എന്ന് ….
ശാപം ഫലിക്കാൻ തുടങ്ങി …ദേവൻമാർക്ക് ജരാ നരകൾ വന്നു തുടങ്ങി …
യാഗങ്ങൾ നിന്നു ……..
മരങ്ങളും ചെടികളും കരിഞ്ഞുണങ്ങി ഒരു ഉപായത്തിനു വേണ്ടി ബ്രഹ്മ ദേവന്റെ അടുക്കലെത്തി ദേവേന്ദ്രനും ദേവന്മാരും സങ്കടം ഉണർത്തിച്ചു ..
ബ്രഹ്മ ദേവന് ഒരു തീരുമാനമെടുക്കാൻ കഴിയായ്കയാൽ ദേവന്മാരെയും കൂട്ടി വൈകുണ്ഠത്തിൽ വിഷ്‌ണു ഭഗവാന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു ….
ഭഗവാൻ ഇപ്രകാരം പറഞ്ഞു ….
വിഷമിക്കേണ്ട ദേവന്മാരെ ….വഴിയുണ്ട് ..
നിങ്ങൾ ആദ്യം അസുരന്മാരോട് സന്ധി ചെയ്യണം ..
അതിൽ പിന്നെ പലവിധ ഔഷധങ്ങളും കൊണ്ട് വന്നു പാലാഴിയിലിട്ടു പാലാഴി കടയണം …കടഞ്ഞു കിട്ടുന്ന അമൃത് പാനം ചെയ്താൽ നിങ്ങളുടെ ജരാനരകൾ മാറുകയും സർവ്വ ഐശ്വര്യങ്ങളും തിരിച്ചു കിട്ടുകയും …
മാത്രമല്ല പിന്നീട് നിങ്ങൾക്കു മരണം ഉണ്ടാവുകയുമില്ല …ഇതുകേട്ട് ദേവന്മാർക്ക് സന്തോഷമായി …
അങ്ങനെ അസുരന്മാരോട് സന്ധി ചെയ്തു ,ദേവന്മാർ ,പാലാഴി കടയാൻ തീരുമാനിച്ചു….
മന്ദര പർവ്വതത്തെ കട കോൽ ആയിട്ടും വാസുകി എന്ന സർപ്പത്തെ കയറാക്കി കൊണ്ടും അസുരന്മാർ ഒരു വശത്തും ദേവന്മാർ മറുവശത്തും നിന്ന് സമുദ്രം കടയാൻ തുടങ്ങി …
ശക്തമായി കടഞ്ഞു കൊണ്ടിരിക്കുന്ന വേളയിൽ മന്ദര പർവ്വതം താഴേക്ക് പോവാൻ തുടങ്ങി ആ സമയം വിഷ്ണു ഭഗവാൻ കൂർമ്മാവതാരം സ്വീകരിച്ചു മന്ദരയെ തന്റെ മുതുകിൽ താങ്ങി നിർത്തി ..
പിന്നെയും അതിശക്തമായി തന്നെ കടയാൻ തുടങ്ങി …വാസുകിയെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചു കൊണ്ടിരുന്നു ദേവന്മാരും അസുരന്മാരും വാസുകി തളർന്നു തുടങ്ങി ….
വാസുകിയുടെ വായിൽ നിന്നും ഉഗ്രവിഷമായ കാളകൂടം പുറത്തു വരാൻ തുടങ്ങി ..
അഗ്നി ജ്വാലയും പുകയും വരാൻ തുടങ്ങി …,,
അതിന്റെ ഗന്ധത്തിൽ ത്രിലോകങ്ങളും മയങ്ങി
ദേവന്മാർ പേടിച്ചു വിറച്ചു ആശ്രയത്തിനായി ശ്രീ പരമേശ്വരന്റെ മുമ്പിൽ ഓടിയെത്തി കേണപേക്ഷിച്ചു
ലോകം നശിപ്പിക്കാൻ ശക്തിയുള്ള കാളകൂടം ….
ആ വിഷം ലോകം നശിപ്പിക്കുമെന്നറിയാവുന്ന ശ്രീ പരമേശ്വരൻ ആ ഉഗ്രവിഷം തന്റെ കൈകളിൽ ഏറ്റുവാങ്ങി കണ്ഠത്തിൽ സ്വീകരിച്ചു …
ഇത് കണ്ടു പരിഭ്രമിച്ച പാർവ്വതി ദേവി വിഷം താഴോട്ട് ഇറങ്ങാതിരിക്കാനായി കഴുത്തിൽ മുറുകെ പിടിച്ചു …
വായിൽ നിന്നും പുറത്തു പോയാൽ ലോകം നശിക്കുമെന്നറിയാവുമെന്ന വിഷ്ണുഭഗവാൻ വായ പൊത്തിപിടിച്ചു അങ്ങനെ വിഷം കണ് ഠത്തിലുറച്ചു …
അവിടെ നീല നിറം വന്നു
അങ്ങനെയെത്രെ ശിവന് നീലകണ്ഠൻ എന്ന് പേര് വന്നത് …..
വിഷം ഉള്ളിൽ ചെന്നാൽ അതിന്റെ വീര്യം കുറയുന്നത് വരെ ഉറങ്ങാൻ പാടില്ലാത്തതിനാൽ
പാർവ്വതി ദേവിയും പരിവാരങ്ങളും ശ്രീ പരമേശ്വരൻ ഉറങ്ങാതിരിക്കാനായി കീർത്തനങ്ങളും സ്തുതികളുമായി ഉറങ്ങാതെ അടുത്ത് തന്നെ കൂട്ടിരുന്നു ….
കാളകൂടം കൺഠത്തില് ഏറ്റു വാങ്ങിയ ഈ ദിവസമാണ് ശിവരാത്രി
ആയി ആഘോഷിക്കുന്നത് എന്നാണ് ഐതീഹ്യം ……