ഒലിൻ ശാഖകൾ പോൽ പുരികങ്ങൾ
ബുൾസ്സയ് പോൽ കൃഷ്ണമണികൾ
ഈന്തപ്പഴമിറ്റുവിഴും പോൽ
ചന്ദ്രിക പേറിയ നെറ്റി സ്ഥലം
ബൂഗിൾ പോൽ നാസികകൾ
നാമംപേറും പർവ്വതശിഖരവും
ഒന്നിലേഴു വർണ്ണങ്ങളും
ആംഗലഭാഷാചാതുരൃം
വികസിത കടിദേശവും
പേറി നിൽപ്പൂ ….
രാജിപേറിയ വേലായുധനും
തോളിൽ ചാർത്തി നീ
ഒറ്റനോട്ടത്തിൽ ഞെട്ടും മനം
ഒപ്പം സ്നേഹകിരണങ്ങൾ
ഓമനയായ് മണ്ണിൻ ഓമനയായ്
വിതറും നറുമണവാസിനി നീ
ഒന്ന് പൊന്തിയെൻ മനം
ഒലിവിൻ ശാഖതലചൂടീ
ഒത്തല്ലോ ഓമനെയെല്ലാം
ഒളിവിതറിനിൽപ്പൂ
ലേഹത്തിൽ തീർത്തസഹജങ്ങളും
അപ്സരസ്സുപോൽ നീയെൻ
തിങ്കൾ കലമാൻ
കാക്കേണമേ ഈ ഭൂ
മറുഭൂവും മടിയാതെ നീ…
ഭൂവിൽ നുഴയും കീടങ്ങളെ
ചതച്ചരക്കും,പാദുമായി
മാറണം ,മണി,കൊഞ്ചലേ
ആയിരമായിരം ,ഉമ്മകൾ
നിൻ ചരണമതിൽ
വരു ജന്മത്തിലും
സോദരിയാം
ശശികല നീ…..

By ivayana