രചന : സക്കരിയ വട്ടപ്പാറ ✍
ഇരു ഹൃദയങ്ങൾ
ഒന്നാകുന്ന രാവിൽ,
ദാഹങ്ങൾ ഇഴുകിച്ചേരുന്നു
മെല്ലെ.
മോഹങ്ങൾ തമ്മിൽ
തിരമാലകൾ തീർക്കുന്നു,
അനുഭൂതി തൻ
കൊടുമുടികൾ കീഴടക്കുന്നു.
മിഴികളിൽ പ്രണയത്തിൻ
ആഴികൾ ഇരമ്പുന്നു.
അധരങ്ങളിൽ തേൻ
കിനിയുന്ന പൂക്കൾ വിരിയുന്നു.
കരങ്ങൾ പരസ്പരം
തഴുകുന്നു മൃദുവായി,
ഓരോ കണങ്ങളും
ആനന്ദ പുളകമണിയുന്നു.
ഇളം ചൂട്പടർത്തി,
ശ്വാസത്തിൻ കാറ്റ് വീശുന്നു.
ഒഴുകിയെത്തുന്ന സംഗീതമായ്,
മധുര ശബ്ദങ്ങൾ ഉയരുന്നു.
ഓരോ സ്പർശനവും മധുരമൂറും,
തേൻതുള്ളികളകുന്നു…
ഭരതനാട്യ ചുവടുകളായ്,
നൃത്തമാടുന്ന ചലനങ്ങൾ.
ലജ്ജയുടെ മൂടുപടം
നീങ്ങുന്നു മെല്ലെ,
ആനന്ദത്തിൻ പരകോടിയിൽ ലയിക്കുന്നു.
ഇരു ദേഹ ദാഹങ്ങൾ,
ഒന്നായി മാറുന്നു.
പ്രണയത്തിൻ അഗ്നിയിൽ,
എരിഞ്ഞടങ്ങുന്നു.