രചന : മംഗളൻ. എസ് ✍
ഷൈജുവിൻ്റെ വീട് കൊല്ലത്ത് ഉളിയക്കോവിലിനടുത്ത് തുരുത്തേലിൽ ആണ്. അച്ഛൻ ശ്രീകുമാറിനും അമ്മ ജയന്തിയ്ക്കും ഏക മകൻ.
ലക്ഷ്മിയും ഷൈജുവും അയൽ വാസികൾ. ലക്ഷ്മി ശരത്തിനും ശാരികയ്ക്കും ഒറ്റ മകൾ.
ലക്ഷ്മിയുടെയും ഷൈജുവിൻ്റെയും വീട്ടുകാർ അയൽവാസികളും നല്ല സഹകരണത്തിൽ ജീവിക്കുന്നവരുമാണ്.
ഈ രണ്ടു കുടുംബങ്ങളും അവരുടെ മക്കളെ വേർതിരിവില്ലാതെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ്. രണ്ടു വീട്ടിലും എല്ലാവർക്കും പൂർണ്ണ സ്വാതന്ത്ര്യം. ശ്രീകുമാറിനും ജയന്തിക്കും പെൺമക്കൾ ഇല്ലെന്നുള്ള തോന്നലേയില്ല. കാരണം ലക്ഷ്മി അവരുടെ കൂടി മകളാണ്.
അതുപോലെ ശരത്തിനും ശാരികയ്ക്കും ആൺകുട്ടിയില്ലെന്ന തോന്നൽ പോലുമില്ല.. കാരണം ഷൈജു അവരുടെ കൂടെ മകനാണ്.
ഷൈജുവും ലക്ഷ്മിയും ആ ഗ്രമത്തിലെ മാതൃകാ കുട്ടികളാണ്, നന്നായി ഠിക്കുന്നവർ.. ഗ്രമവാസികളുടെ കണ്ണിലുണ്ണികൾ.
വീടിന് തൊട്ടടുത്ത് അഷ്ടമുടിക്കായൽ.. വിശാലമായ കായൽപ്പരപ്പ്..
ഇരുവശത്തും ചീനവലകൾ.. രാത്രികളിൽ കരിമീനെ ആകർഷിക്കാൻ ചീനവലകളിൽ നല്ല വെട്ടമുള്ള ലൈറ്റ് കത്തിച്ചിടൽ പതിവാണ്.
ടൂറിസ്റ്റുകളുമായി നീങ്ങുന്ന കെട്ടുവള്ളങ്ങളും മീൻ പിടിക്കുന്ന ചെറുവള്ളങ്ങളും കായലിലെ സ്ഥിരം കാഴ്ചകൾ.
ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്നത് പേരെടുത്ത വമ്പൻ റിസോർട്ടുകളും.
കക്കകൊണ്ടും കരിമീൻ കൊണ്ടും സമ്പന്മാണ് അഷ്ടമുടിക്കിയൽ.
കായൽ തീരമായതിനാൽ വീട്ടുപുരയിടം അവസാനിക്കുന്നിടക്ക് കായലാണ്. കായലോളങ്ങളെ ചുംബിക്കുന്ന പുരയിടം!അവിടെ ഇരു വീട്ടുകാരുടെയും ചീനവലകളും സ്ഥാപിച്ചിട്ടുണ്ട്. കായലോളങ്ങളെ തഴുകിയെത്തുന്ന തണുത്ത കടൽക്കാറ്റ് ആപ്രദേശങ്ങളെ പുളകമണിയിക്കുന്നു.
ഷൈജുവിൻ്റെ അച്ഛൻ ശ്രീകുമാറിന് KMML ൽ ജോലി അമ്മ ജയന്തി വീട്ടമ്മ.
ലക്ഷ്മിയുടെ അച്ഛൻ ശരത്ത് KSRTC യിൽ കണ്ടക്ടർ. അമ്മ ശാരിക വീട്ടമ്മ തന്നെ.
രണ്ടു വീടെങ്കിലും ഒറ്റകുടുംബം പോലുള്ള ജീവിതമാണവരുടേത്..
രവിലത്തെ പ്രാതൽ മുതൽ ഉച്ചഭക്ഷണവും വൈകിട്ടത്തെ ലഘുഭക്ഷണവും ഒക്കെ ഉണ്ടാക്കൽ ജയന്തിയും ശാരികയും ചേർന്നാണ്! ഒരു വീട്ടിൽ ശാരിക പ്രാതൽ ഉണ്ടാക്കുമ്പോൾ മറ്റേ വീട്ടിൽ ജയന്തി ഉച്ച ഭക്ഷണം ഉണ്ടാക്കും!
അങ്ങനെ ഒരു വീട്ടിലെ പ്രഭാത ഭക്ഷണം കഴിച്ച് അടുത്ത വീട്ടിലെ ഉച്ച ഭക്ഷണവും കൊണ്ടാണ് രണ്ടു വീട്ടിലെയും ഗൃഹനാഥന്മാർ ജോലിക്കും മക്കൾ പഠിക്കാനും പോകുന്നത്.
മൂന്ന് ഇരുചക്ര വാഹനത്തിലാണ് പോക്ക്.
ഒരാൾ സ്കൂട്ടറിൽ KSRTC ഡിപ്പോയിലേക്ക്.. മറ്റേയാൾ സ്കൂട്ടറിൽ KMML ലേയ്ക്ക്.. മക്കൾ രണ്ടാളുംകൂടെ ബൈക്കിൽ കോളേജിലേയ്ക്ക്..
അവരവരുടെ മക്കളെ ജോലിക്ക് പോകുന്ന വഴി കോളേജിൽ വിട്ടേച്ച് പോകാവുന്നതേയുള്ളു. എന്നാൽ ഇവിടെ രണ്ട് അച്ഛ്കൻമാർ ചേർന്നാണ് ബുള്ളറ്റ് എടുത്ത് കൊടുത്തത്.
“മക്കൾ രണ്ടുംകൂടെ ബൈക്കിൽ പോകട്ടെ” അവർ തീരുമാനിക്കുകയായിരുന്നു!
അടുക്കളപ്പണി കഴിഞ്ഞാൽ ജയന്തിയും ശാരികയും കുറേനേരം കായൽത്തീരത്ത് ഇരിക്കും.. പരസ്പരം മുടിയിൽ എണ്ണ പുരട്ടലും പേൻചീപ്പലും കുശലം പറച്ചിലും ഒക്ക ആയിട്ട് കുറച്ച് സമയം അവിടെ ചിലവഴിക്കും. പിന്നെ തുണിയലക്കലായി.. തുണിയൊക്കെ അയകളിൽ ഉണങ്ങാനിട്ട ശേഷം ഇരുവരും ഉച്ചയൂണ് കഴിഞ്ഞ് അല്പനേരം കിടക്കും.. അപോഴാണവർ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളൊക്കെ പറയുക.
അങ്ങനെയിരിക്കെ ഒരു ദിവസം ജയന്തി ശാരികയോട് പറഞ്ഞു.. “ശാരീ.. ടീ നമ്മുടെ പിള്ളേര് വലുതായി..”
“അതിനെന്താ അവർ വലുതാവട്ടെന്നേ..” ശാരികയുടെ മറുപടി.
അതല്ല രണ്ടാളും PGയ്ക്ക് ആണ്. ജോലിക്കായി ടെസ്റ്റുകളും എഴുതുന്നുണ്ട്.
അവർ മിടുക്കരല്ലേ ജയാ.. പെട്ടന്ന് ജോലി കിട്ടും.
ടീ.. അതല്ല ഞാൻ പറഞ്ഞു വരുന്നത്.. പഠിത്തത്തിനും ജോലി മേടിക്കുന്നതിനൊന്നും അവർ പിന്നിലല്ല. ഷൈനി മോളെ അയയ്ക്കണ്ടേ.. നമ്മുടെ മോൾ പോയാൽ അത് നമ്മൾ എങ്ങനെ താങ്ങും?
പെട്ടന്ന് എന്തോ നഷ്ടബോധം ഉള്ളിൽ തട്ടിയ പോലെ ശാരികയുടെ കണ്ണുകൾ നിറഞ്ഞു..
ജയാ.. അവൾ ജയന്തിയുടെ മാറിലേയ്ക്ക് ചാഞ്ഞു. ഇരുവരും മനസ്സറിയാതെ കരഞ്ഞു പോയി.
ഈ പിള്ളേരാണെങ്കിൽ കുട്ടിക്കാലത്തെപ്പോലെ തന്നെ ഇപ്പോഴും.. കട്ട കൂട്ടുകാർ.. ആങ്ങളയും പെങ്ങളും മാതിരിയാ നടത്തം.. ഒട്ടും റൊമൻ്റിക് അല്ലാ..
അതെ.. അതേ.. അവന് അവളെ വളയ്ക്കാനും അറിയില്ല! അവൾക്കാണേൽ പിന്നെ അവനെ വളയ്ക്കാൻ ഒട്ടും അറിയില്ല!
അതേ..അതേ.. ഈ പിള്ളേര് തമ്മിൽ ഒന്ന് വാക്കുപറഞ്ഞ് കിട്ടിയെങ്കി ദൈവമേ.. ശാരികയുടെ പ്രാർത്ഥന.
ലക്ഷ്മിയും ഷൈജുവും കോളേജിലെത്തി. ബൈക്ക് കൊണ്ട് തണലത്ത് വെച്ച് ഇരുവരും നടന്നു വരവേ.. എതിരേ വന്ന പിള്ളേരുടെ കമൻ്റ്.. രണ്ടാളും കുറേ നാളായി ഇങ്ങനെ മുട്ടിയുരുമ്മി നടക്കുന്നല്ലോ.. കല്യാണം കഴിച്ചൂടേ?
ഷൈജൂൻ്റെ മറുപടി.. “അയിന് ഞങ്ങൾ കട്ട ഫ്രണ്ട്സ് ആണ് റൊമാൻ്റിക് അല്ലാ ട്ടോ”
അവരുടെ കോളേജ് കാമ്പസ്സിലും മറ്റു കാമ്പസ്സുകളിലും കുട്ടികളുടെയെല്ലാം ‘ധാരണ ഇവർ കട്ടപ്രണയത്തിലാണെന്നാ..
“ഉവ്വ്.. ഉവ്വേ.. പൂച്ചകൾ… പാവം.
വാലൻ്റയിൻസ് വാരമാണ് വരുന്നത്. അത് മറക്കണ്ടാ രണ്ടാളും.. ചെലവുണ്ട് ട്ടോ”
“ടാ.. ഞങ്ങൾ ബ്രദറും സിസ്റ്ററും ആണ്.., പ്രണയ ജോഡികളല്ല ട്ടോ.” ലക്ഷ്മിയുടെ മറുപടി.
കാര്യം ഇങ്ങനൊക്കെ ആണെങ്കിലും ഒറ്റ ആൺകുട്ടിയും ലക്ഷ്മിയെ കമൻറടിക്കപോലുമില്ല. അവരുടെ ധാരണ അവൾ ഷൈജൂൻ്റെ പെണ്ണാണ് എന്നാ.
അതുപോലെ ഷൈജൂൻ്റെ ടുത്ത് കൊഞ്ചാൻ ഒറ്റ പെൺകുട്ടിയും ചെല്ലാറില്ല. കാരണം അവൻ ലക്ഷ്മിയുടെ ചെക്കനാണെന്ന്…
അന്ന് ശരത്തും ശ്രീകുമാറും ശമ്പളമൊക്കെ എടുത്ത്, ഒരു കുപ്പിയുമൊക്കെ വാങ്ങി, ഒരു നാടൻ കോഴിയൊക്കെ കട്ട് ചെയ്ത് വാങ്ങിയാണ് വീട്ടിൽ വന്നത്.
സന്ധ്യയായപ്പോൾ വീട്ടുമുന്നിലെ കായലോരത്ത് അവർ സ്ഥിരം ഇരിക്കറുള്ളിടത്ത് തീയൊക്കെ കൂട്ടി ശരത്തും ശ്രീകുമാറും ചുട്ട ഇറച്ചിയും കൂട്ടി ശകലച്ചേ സ്മോൾ അടി തുടങ്ങി. തൊടുത്ത് ജയന്തിയും ശാരികയും ഇരുന്നു.. അല്പം മാറി ഷൈജുവും ലക്ഷ്മിയും.
അപ്പോഴാണ് മകൾക്ക് ഒരാലോചന വന്ന കാര്യം ശരത്തിനോട് ശ്രീകുമാർ പറയുന്നത്. ഒരു കൂട്ടുകാരൻ കൊണ്ടുവന്ന ആലോചനയാ. തിരുവനന്തപുരത്തുള്ള ഒരു പ്രൊഫസറുടെ ഏകമകൻ യു.എ.ഇ. യിൽ ഇഞ്ചിനീയർ ആണ്. നല്ല ശമ്പളം.
പെട്ടന്നാണ് ശരത്തിൻ്റെയും ജയന്തിയുടെയും ശാരികയുടെയും മുഖം വാടിയത്. “ലക്ഷമി മോളുടെ ആലോചനയുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചോ?” ശരത്തിൻ്റെ ചോദ്യം. എല്ലാവരുടെയും മുഖത്ത് ജിജ്ഞാസ!
ഈ പിളളാർക്കൊന്ന് റൊമാൻ്റിക് ആയിക്കൂടാർന്നോ!! ലക്ഷ്മി ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
“അതേന്നേ.. പിള്ളേര് ഒന്ന് അടുത്തോട്ടേന്ന് കരുതിയാ രണ്ടിനും കൂടെ കറങ്ങാൻ ഞങ്ങൾ ബൈക്ക് വാങ്ങിക്കൊടുത്തത്. കറക്കത്തിനൊരു കുറവുമില്ല..പക്ഷേ രണ്ടിനും പ്രണയിക്കാനറിയില്ല.” ശ്രീകുമാർ പറഞ്ഞു.
“മക്കൾ തമ്മിലൊന്ന് ഇഷ്ടപ്പെട്ടെങ്കിൽ എന്ന് എത്ര നാളായി ആഗ്രഹിക്കുന്നു..”
ശാരികയുടെ വിഷാദം കലർന്ന ശബ്ദവും..
ഇതൊക്കെ കേട്ടുകൊണ്ട് ഷൈജുവും ലക്ഷ്മിയും ഒരു കുലുക്കവുമില്ലാതെ അവിടിരുന്ന് മാതാപിതാക്കളുടെ സംസാരങ്ങൾ ആസ്വദിക്കുകയായിരുന്നു!
പെട്ടന്ന് ലക്ഷ്മി ഷൈജൂനോട് ചോദിച്ചു.. “ടാ നീ അത് കേൾക്കുന്നുണ്ടോ? “
“ഉണ്ടെടീ..”
കുറേനേരം ഇരുവർക്കും ഇടയിൽ എന്തോ ഒരു മൂകത പടർന്നപേലെ.
“നമുക്ക് ഇന്ന് നിർത്താം”ശ്രീകുമാർ പറഞ്ഞു.
എല്ലാവരുടെയും മുഖം ശോകമൂകമായിത്തീർന്നു.
രാവിലേ എല്ലാരും എഴുന്നേറ്റ് നിത്യകർമങ്ങളിൽ ഏർപ്പെട്ടു. എന്നാൽ പതിവിൽ നിന്നു വ്യത്യസ്ഥമായി ആരുടെയും മുഖത്തൊരു പ്രസന്നത കണ്ടില്ല. ശരത്തും ശ്രീകുമാറും കുറച്ച് നേരത്തേ പോയി.
അല്പം കഴിഞ്ഞ് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ഷൈജു ഇരുന്നെങ്കിലും ലക്ഷ്മി വന്നില്ല.
“അമ്മേ.. ലക്ഷ്മി എവിടെ..” “അകത്ത് ഒരുങ്ങുന്നുണ്ടായിരുന്നല്ലോ” ശാരികയുടെ മറുപടി. കുറേ കഴിഞ്ഞ് അവളെ കാണാതിരുന്നപ്പോൾ ഷൈജു റൂമിൽ കയറിച്ചെന്നു നോക്കി. കോളേജിൽ പോകാൻ ഡ്രസ്സ് ചെയ്തങ്കിലും ലക്ഷ്മി കട്ടിലിൽ തന്നെ തലതാഴ്ത്തി ഇരിക്കുകയായിരുന്നു!അവളുടെ മുഖം പിടിച്ചുയർത്തി ഷൈജു ആരാഞ്ഞു.. “എന്താടീ..”
അവൾ ഒന്നുമില്ല എന്ന മട്ടിൽ തലയാട്ടി. പക്ഷേ ആ കണ്ണുകളിൽ അവനിതു വരെ കണ്ടിട്ടില്ലാത്ത ഒരു വിഷദം തളം കെട്ടിനില്പുണ്ടായിരുന്നു.
“വാ..പോകാം” ഷൈജു വിളിച്ചു.
അനുസരണയുള്ള കുട്ടിയെപ്പോലവൾ കൂടെയിറങ്ങിച്ചെന്നു.
അന്ന് ഫെബ്രുവരി 7-ാം തീയതിയായിരുന്നു. പോകുന്ന വഴിവക്കിലെ ഒരു വീട്ടിൽ നിറയെ റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നതു കണ്ടിട്ട്.. ലക്ഷ്മി പറഞ്ഞു.. “ടാ ഇന്ന് റോസ് ഡേ ആണെന്ന് അറിഞ്ഞു കൊണ്ടാണോ.. ശാലിനി ആൻ്റിയുടെ വീട്ടിലെ റോസകൾ നിറയെ പൂത്തുലഞ്ഞ് നില്കുന്നു!!??”
ഷൈജു അതിനരികിൽ ബൈക്ക് നിർത്തിയപ്പോൾ ലക്ഷ്മി ഇറങ്ങി നിന്നിട്ട് ചോദിച്ചു ” എന്താ.. എന്തിനാ നിർത്തിയത്”
അവൻ ഒന്നും മിണ്ടാതെ ഇറങ്ങിച്ചെന്ന് ചുവന്ന് തുടുത്തൊരു റോസാപ്പൂ പിച്ചിയെടുന്നു പോക്കെറ്റിൽ വെച്ചു. അവളും ആ ചെടിയിൽ നിന്ന് മനോഹരമായ ഒരു റോസാപ്പൂ സ്വന്തമാക്കാൻ മറന്നില്ല.
ഷൈജു ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു, അവൾ പുറകിലേറി.. ഇരുചക്ര വാഹനം പതിയെ മുന്നോട്ട് നീങ്ങി.. അവൻ അടഞ്ഞ സ്വരത്തിൽ വിളിച്ചു “ലക്ഷ്മീ..”… … ആ വിളിപൂർത്തിയാകും മുമ്പ് അവൾ വിളികേട്ടു.. “എന്തോ…”
ആ ബൈക്ക് യാത്ര കൊല്ലത്ത് അവരുടെ കോളജിൽ കയറാതെ അതിന് മുന്നിലൂടെ കടന്നുപോയിട്ടും അവൾ തിരക്കിയില്ല എങ്ങോട്ട് പോകുന്നെന്ന്!!
ബൈക്ക് കൊല്ലം ബീച്ചിൽ ചെന്നുനിന്നു. ഇരുവരും ഇറങ്ങി ബീച്ചിലോട്ട് നടന്നു..
അവിടെ അവൻ ഒരു മുട്ട് തറയിൽ ഊന്നിക്കൊണ്ട് ആ ചുമന്ന റോസാപ്പൂവ് അവൾക്കു വെച്ചു നീട്ടി..
അവളത് കൈനീട്ടി സ്വീകരിച്ചു.. അവൾ നാണം കലർന്ന പുഞ്ചിരിയോടെ അവളുടെ കൈയ്യിലുണ്ടായിരുന്ന റോസാപ്പൂ അവൻ്റെ നേർക്ക് നീട്ടി. അവനും മന്ദഹാസത്തോടെ അത് സ്വീകരിച്ചു.
ഇരുവരുടെയും മനസ്സുകളിൽ മല്ലീശരൻ പുഷ്പശരം കൊണ്ടു പൂങ്കാവനം തീർക്കുകയായിരുന്നു!!
അവരുടെ മനസ്സുകൾ പറഞ്ഞു.. “Today begins the Valantine week with our Romance.”
അടുത്ത ദിവസം അവരിരുവരും കുളിച്ചൊരുങ്ങി ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്ത്രത്തിലേയ്ക്ക് പോയി..
ക്ഷേത്രനടയിൽവെച്ച് ഷൈജു ലക്ഷ്മിയെ പ്രൊപോസ് ചെയ്തു. അവളത് സർവ്വാത്മനാ സ്വീകരിക്കയായിരുന്നു.
അമ്പലത്തിൽ നിന്ന് തിരികെ വന്നിറങ്ങറിയ മക്കളുടെ റൊമൻ്റിക് ഭാവം കണ്ടപ്പോൾ മാതാപിതാക്കളുടെ മനസ്സിൽ ലെഡു പൊട്ടി!!
പിറ്റേദിവസം അവൻ കൈയിൽ ഒരു വലിയ കവർ ചോക്ലേറ്റ് കരുതിയിരുന്നു.. അതവൻ അവൾക്കു നൽകി. കോളേജിൽ എല്ലാവരും ആ ചോക്ലേറ്റ് ഡേ സന്തോഷത്തോടെ ആഘോഷിച്ചു.
തുരുത്തേൽ ഗ്രാമവാസികളും ചോക്ലേറ്റ് ഡേ ഏറ്റെടുത്ത് ആഘോഷിച്ചു!
ഇപ്പോൾ തുരുത്തേൽ ഗ്രമവാസികളാകെ ഈ വർഷത്തെ വാലൻ്റെൻസ് വാരം ആഘോത്തിൻ്റെ തിരക്കിലാണ്.
ആഗ്രാമത്തിലെ ഓരോ മണൽത്തരികൾ പോലും അത് ആഗ്രഹിച്ചിരുന്ന പ്രോലെ…