പടിഞ്ഞാറ് ചെഞ്ചായം വിതറിഇരുട്ട് പതുക്കെ കള്ളനെ പോലെ പതുങ്ങി വരുമ്പോൾ
അന്തരീക്ഷംശോകമൂകമായിക്കൊണ്ടിരിക്കുന്നു.
രാവിലെ മുതൽവീട്ടു പണിയെടുത്തു തളർന്ന
അയൽക്കാരായസുഹറയും സാവിത്രിയും
മിണ്ടി പറഞ്ഞിരിക്കാൻ പതുക്കെ അര മതിലിനോട് ചേർന്നു നിൽക്കാൻ തുടങ്ങി.
പതിവ് പോലെ സുഹറ ചർച്ച ക്ക് തുടക്കം കുറിച്ചുനാട്ടു വിശേഷം ആദ്യ മെത്തിക്കുന്നത്
സുഹറ യാണ്.
“അല്ലമളെ ഇഞ്ഞി അറിഞ്ഞിനോ
എന്തായിത് കഥ ഉമ്മളെ നാട് എങ്ങാട്ടേക്കാ “
“ആന്തേനെ ഞാനെന്തറീന്ന് ഈന്റുള്ളിൽ കിടന്ന് രാവ് പകല് നയിക്ക്വ നയിക്ക്വ അതാ എന്റെ വിധി അയിനെടക്ക് ഞാനെങ്ങനെ അറിയാൻ “
“ബേം പറഞ്ഞൂടി ഇങ്ങള് “
സാവിത്രിക്ക് വിശേഷമറി യാനുള്ള തിടുക്കമായി
“ഊ ന്റെ അള്ളോ എങ്ങനയാ ഞാൻ പറയാമളെ
കയ്യും കാലും ബെറ ക്ക് ന്ന് എനക്ക് “
സാവിത്രി ക്ക് ക്ഷമ വിടുന്ന അവസ്ഥയായി
“മളെഇനിക്ക് കേക്കണോ ആകെ പയിമൂ ന് ബയസ്സുള്ള ചെക്കനെടുത്തൂട്ടിയ ത് കേട്ടാൽ
ഇഞ് ഞെട്ടറെ “
സാവിത്രി കണ്ണിമചിമ്മാതെ കാത് കൂർപ്പിച്ചു നിന്നു.
“എങ്ങനെ ഞാൻ ഇന്നോട് പറേണ്ടത് റബ്ബേ
ഓന്റെ പൊരേലെ അഞ്ചേണ്ണ ത്തിനെയാ ഓൻ
മയ്യ ത്താക്കി യത്”
“എല്ലാന്ന് അയിനെന്തേ നു ഏതു “
“അതൊന്നും പറേണ്ടേ മളെ ഉമ്മള് സൂക്കേടി നല്ലേ മരുന്ന് കുത്തി ബെക്കുന്നെ എന്നാൽ ഇപ്പൊ കള്ളും കഞ്ചാവൊന്ന്വല്ല ലഹരിക്കാണ് പോലും അതു കിട്ടാ ണ്ടാവുമ്പോ പയിസ്സക്ക് ചോ യിക്കും കിട്ടീക്കില്ലേ പിരാന്താ പോലും “
“പായിശ്ശകിട്ടേറ്റാ യിരിക്കും ഇല്ലേ “
“‘അയിന് സ്വന്തം ഉമ്മനെയും ബീ ട്ടി ലുള്ളോരേയും കൊല്ലലാ,?
ഞാളെ അളീ ന്ന്യ പറഞ്ഞിട്ടെന്താ അള്ളാനെയും ദീനിനെ യും പേടില്ലാണ്ട് ചെയ്യി ന്നെല്ലേ അയിനിപ്പെന്താ നിവൃത്തി”
“അയിന് ഇങ്ങള് ഞാളൂന്നൊന്നും ഇല്ല ഇപ്പൊ എല്ലാം കണക്കാ ഉമ്മളെ മക്കളെ നോക്ക്വ അല്ലാണ്ടെന്താക്ക്വനാ “
“എന്റാടത്തെ ഓറ് പണീല്ലാണ്ട് എത്തരേസ്സായി ടീവി തുറന്നിരിക്കുന്നു അയെ അതല്ലേ പറേന്നെ കേട്ടെ ഓന്റെ ഉപ്പഗൽഫിന്ന് വന്നിറ്റ് ഓറെ സങ്കടം കണ്ടിറ്റ് സഹിക്കിന്നില്ലാന്ന് ഞാൻ വിചാരിച്ചത് സീരിയലായി രി ക്കൂന്നാ “സാവിത്രി ഓർത്തെടുക്കാൻ ശ്രമിച്ചു.
“ഇത്താഓറ് ഇണ്ട് വിളിക്ക് ന്ന് ബയിനേരത്തെ
കട്ടൻ ചായ കൊടുത്തിറ്റില്ല ഇനി അയിന് പിരാന്തായി റ്റ് എന്നെ കൊല്ലൂല്ലാന്നൊന്നും പറഞ്ഞൂടാ “
പറഞ്ഞു തീരാത്ത വിഷമത്തിൽ സുഹറ യും
കേട്ടു തീരാത്ത വിഷത്തിൽ സാവിത്രിയും ചെമ്മീനിലെ പരീ ക്കുട്ടിയും കറുത്തമ്മ യും പോലെ വീട്ടിലേക്ക് മടങ്ങി.
“എല്ലാന്ന് ഇങ്ങളെന്തേനും എന്നോടൊന്നും പറയാഞ്ഞേ ഇത്താത്ത പറഞ്ഞേരെല്ലേ ഞാനാറീന്നെ “
“ആന്തെനും ഇ ന്നോട് ഞാൻ നേരത്തെ പറഞ്ഞിട്ടില്ലെനൊ ഇനിക്കേടെ നേരം “
“നിങ്ങളെപ്പോലെ രാവിലേ ഞാനും ടീവി തൊ റ ന്നിരിക്കാം “
ടീവിയിൽ കൊലപാതക വാർത്തകൾ പൊടി പൊടിക്കുന്നു.
“അയിന് ഇഞ് ബെഷമിക്കണ്ട ഇത് കൊറേസം ഇണ്ടാവും പുതിയ ത് വന്നാൽ പിന്നെ ചെലപ്പോ കാണൂല്ല”
നാടുമുഴുവൻ ലഹരി വസ്തുക്കൾക്കായുള്ള
തിരച്ചിലിന്റെ വാർത്തകൾ.
ലഹരിനുരഞ് നടുറോഡിൽ വിലസുന്നവർ
ചാനലുകാർ എല്ലായിടത്തും ഓടിനടന്ന്ചൂടെടെ
വിളമ്പുന്നു.
സാവിത്രിയും ഭർത്താവ് കുമാരനും നൂസ് ചാനൽ മാറ്റി മാറ്റി കണ്ടുകൊണ്ടിരിക്കെ
കുമാരന്റെ ഉള്ളിൽ മിന്നൽ പോലെ മകന്റെ ചിന്ത കടന്നുപോയി എന്തോ ഭയം വന്നുനിറയാൻ തുടങ്ങി.
“നീ ഒന്ന് ഓനെ ബിളിച്ചോക്ക് ഇന്നലെ ഓൺ ഫോണെടുക്കുന്നില്ല “
“ആതുടങ്ങി ഇങ്ങളെന്തിനാ ഇപ്പൊ വിളിക്കുന്നെ ന്ന് എനിക്കു മനസ്സിലായി ഇങ്ങളെ ഒടുക്കത്തെ സംശയം അങ്ങേടിയോ കൊന്നിക്ക് ന്ന് വെച്ചിറ്റ്
എന്റെ മോനെ അയിനൊന്നും കിട്ടൂല്ല സൂക്കേടായാൽ മരുന്ന് പോലും ഓൻ കയി ക്കൂല്ല അങ്ങനത്തെ ഓനെ ഇങ്ങള് മരുന്ന് കുത്തി വെക്കൂ ന്ന് സംശയിക്കുന്നതല്ലേ?”
“അങ്ങനെ ഞാൻ പറഞ്ഞോ ഇപ്പൊ ഴ ത്തെ
കുട്ട്യേളെ അത്രക്കണ്ടങ്ങ് വിശ്വസിക്കണ്ട “
“എന്റെ ഭഗവാനെ ഉമ്മളെ മക്കളെ പറ്റി യാ പറേന്നെ തെന്ന ഓർമ്മ ഇണ്ടോ ഇങ്ങക്ക് എല്ലാറ്റിനുംഒടുക്കത്തെ നെഗറ്റീവ് ചിന്ത കൊണ്ടാ ഇങ്ങള് ഇങ്ങനെ ആയെ ഇനീ ട്ട് നന്നാവൊ അതൂ ല്ല”
അന്യ നാട്ടിൽ പഠിക്കാൻ പോയ മകനെ പറ്റി പറഞ്ഞപ്പോൾ സാവിത്രി യുടെ അമ്മ മനസ്സ് ഉണർന്നു.
“എടൊ അങ്ങനെ ഒന്നുല്ല ഞാൻ പറഞ്ഞത്
കഴിഞ്ഞതവണ അവൻ നാട്ടിൽ വന്നപ്പോൾ ഓനും ചങ്ങായി മാരും കൂടി കള്ളുകുടിച്ചു റോഡിൽ അടികൂടിയത് മറന്നോ”
“എന്റമ്മോ ഇങ്ങള് ബല്ലാത്ത ആള് ന്നെ
ചെറുപ്പക്കാർ കുറച്ചു കുടിച്ചെന്നോ എപ്പോഴെങ്കിലും വലിച്ചെന്നോ വരും അയിന് ലഹരി ക്കാടിമകളായ കൂട്ടത്തിലാ ഉമ്മളെ മോനെ യും ഇങ്ങള് കൂട്ടിയത് നിങ്ങളോട് പറഞ്ഞിറ്റ് കാര്യല്ല എനിക്കടുക്കളേ ൽ പണീണ്ട് “
സാവിത്രി മുഖം വീർപ്പിച്ചു അകത്തേയ്ക്ക് പോയി.
ഇരുട്ട് മുറിയിലേക്ക് പരന്നത്തോടെ കുമാരന്റെ മനസ്സിലും ആദിപരക്കാൻ തുടങ്ങി ടിവി ഓഫാക്കി കുമാരൻ പുറത്തേക്ക് നടക്കാൻ തുടങ്ങി.

ദിവാകരൻ പികെ

By ivayana