ജനനിയാം ജനനിയെയാരും
വേട്ടയാടരുതേഒരിക്കലും
കാട്ടാളനീതിയിനിയെങ്കിലും
വലിച്ചെറിഞ്ഞു ഉടച്ചു കളയു

പണ്ട്സ്ത്രീയെകഠിനമായി
ബലി മൃഗംമാക്കിരസിച്ചു
ഹോമകുണ്ഠത്തിൽ നിത്യവും
കോരിയൊഴിച്ചുപൊള്ളിച്ചു

ചാരിത്ര്യവാക്കാലവളെലോകം
തലമുണ്ഡനം ചെയ്യിച്ചുരസിച്ചു
ചിതയിൽവലിച്ചെറിഞ്കാട്ടാളർ
കൂട്ടച്ചിരിനടത്തിരസിച്ചുമദിച്ചു

രാത്രിയവളെചേർത്തുനിറുത്തും
പകലവളെ ആട്ടിപായിക്കും
കാമ വസ്തു മാത്രമാക്കി
കാമത്തിന് മാത്രം വേണമെന്നായി

ചോരയുംമാംസവുംപുരുഷൻ
തൂക്കിവിറ്റു ദാഹം തീർത്തു
ചാണകവെള്ള ചൂലിനാലവളെ
കൂകികൂകി ഓടിച്ചുമനുഷ്യർ

മഴനനയാതിരിക്കാൻകുടയായി
തണലായനേരംമാത്രമേസ്നേഹം
മഴ മാറിയപ്പോൾ കുടപോലെ
നിഷ്കരുണം പടിക്ക് പുറത്താക്കി

പുരുഷപൌരുഷംകാട്ടിയവളെ
പ്രതികൂട്ടിലാക്കിയെന്നത് സത്യം
തൂക്കിലേറ്റി കൊല്ലാതെ കൊല്ലും
കൈകൊട്ടിഅട്ടഹാസചിരിനടത്തി

സ്ത്രീശക്തികാറ്റായി മാറി
സുഗന്ധവാസനപരന്നുമുഴുവൻ
പ്രതിയാക്കുന്ന പെണ്ണങ്ങനെ
പ്രതിയാകാതെയായിഭവിച്ച

കൈകൊട്ടിചിരിച്ച ജനങ്ങൾ
കൈകൂപ്പിതൊഴുതു സ്ത്രീയെ
അഭിമാനകോട്ടകെട്ടി പുരുഷൻ
കാവലാളായി മാറിലോകത്തിൽ

പൂജപ്പുര ശ്രീകുമാർ

By ivayana