രചന : ജീ ആർ കവിയൂർ✍
പ്രഭാതകിരണങ്ങൾ തിളങ്ങി
തുഷാര കിരണം മുത്ത് പോലെ
കണ്ടു ഉള്ളിൽ തോന്നി ആനന്ദം
(പ്രഭാത )
പ്രകാശമെങ്ങും പടരും പകലിന്‍
പ്രഭവം നീയല്ലോ – പകലിന്‍
പ്രഭവം നീയല്ലോ
(പ്രഭാത )
പ്രകാശരൂപന്‍ പ്രപഞ്ച സ്വരൂപൻ
എരിഞ്ഞുയര്‍ന്നു കിഴക്കൻ
ചക്രവാളത്തിൽ ജ്യോതിയായ് (പ്രകാശ )
വെയിലില്‍ നീര്‍മണി ബാഷ്പമായ്
പൂവും വാടികരിഞ്ഞു – ഹോ
സൂര്യദേവൻ്റെ ഭാവം മങ്ങി…
(പ്രഭാത )
കരുതുന്നു പുല്ലിലും പൂവിലും
കിനാവു കണ്ട് തീരും മുന്നേ
അതാ മരണം അടുക്കുന്നു
(കരുതുന്നു )
കാലം മാറും ഓര്‍മ്മകള്‍ മായും
നിൻ ചിരമായ് തെളിയും – സൂര്യ ദേവ
ജീവന്റെ അമൃതായി നീ വാഴ്ക കല്പാന്ത്യം
(പ്രഭാത )
