രചന : ഡോ: സാജുതുരുത്തിൽ ✍.
ഓർമ്മകൾ ……മരിക്കാതിരിക്കട്ടെ …
നീ ………എന്നിൽ ഉള്ള
കാലം വരേയ്ക്കും ….
ഓരോ …രോ സ്വപനങ്ങൾ
നെയ്തു കൂട്ടുമ്പോഴും …
നീ ഉള്ളിൽ….ഉള്ളതാണാ…
ആശ്വാസം
ഒരുമിച്ചിരിക്കാൻ ………..
ചില്ലയൊന്നായപ്പോൾ
എന്തെ !!! സഖീ നിനക്കിന്നു
മടുപ്പുതോന്നി
മേഘ ശകലങ്ങൾ കുടയായി
വന്നപ്പോൾ എന്തെ
നീയൊന്നും പറയാതെ
അകന്നു പോയി
നിറമാർന്ന വാനത്തു
ഒഴുകി നടക്കുമ്പോൾ
കരുണാർദ്ര മാം മനം
കലുഷിതമോ
ഇന്നെന്റെ മോഹങ്ങൾ
ചിറകു വിടർത്തുമ്പോൾ
കൂട്ടിനു കൂടെ …..
നീ യും ഉണ്ടാകണം…..
പരിദേവനങ്ങൾ ….പലതുമുണ്ടായാലും
പകൽ പോലെ ….നീയെന്റെ
ചാരത്തുണ്ടാകണം …
ഇനിയും വരില്ലൊരു
ജന്മം നമുക്ക് …..ഈ ജന്മം
പുണ്ണ്യമായി മാറ്റിടേണം
അടയാളമാക്കുവാൻ
ഈ ലോകത്തിനി മരുവാർന്ന സ്നേഹമല്ലാതെ …..
ഇല്ല പകരമായി പകരുവാൻ
പ്രണയത്തിൽ ചാലിച്ച
ചോര നനവാർന്ന തൂവൽ
പറിച്ചു തരാം …
